'വീട്ടില്‍ വെച്ചാല്‍ മഴ വന്നാല്‍ എല്ലാം പോവും' കിച്ചു തന്ന പാസ്‌പോര്‍ട്ട് ഞാന്‍ എന്ത്‌ചെയ്യണം' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

'വീട്ടില്‍ വെച്ചാല്‍ മഴ വന്നാല്‍ എല്ലാം പോവും' കിച്ചു തന്ന പാസ്‌പോര്‍ട്ട് ഞാന്‍ എന്ത്‌ചെയ്യണം'

ജിതി എന്ന കോളേജ് വിദ്യാർത്ഥിയുടെ ഫെയ്സ്ബുക്ക് വാളിലൂടെ ഒന്ന് കണ്ണോടിച്ചാൽ കൃപേഷ് എന്ന കിച്ചു ആരാണെന്നും എന്താണെന്നും മനസിലാകും. കിച്ചുവിന്റെ ആനപ്രേമവും ഫുട്ബോൾ പ്രണയും അവസാനമായി ഉറങ്ങിക്കിടക്കുന്ന മണ്ണും എല്ലാം ജിതിയുടെ വാളിൽ കാണാം. കഴിഞ്ഞ ദിവസം കാസർകോഡ് വെട്ടേറ്റ് മരിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ അടുത്ത സുഹൃത്താണ് ജിതി എന്ന കല്യോട്ടുകാരൻ. കൃപേഷിനെക്കുറിച്ച് ഓർക്കുമ്പോൾ ഇന്ന് എല്ലാവരുടെയും മനസിലുള്ള അവസാന ചിത്രം ഓല മേഞ്ഞ ഒരു ചെറ്റക്കുടിലാണ്. ആ വീടിന്റെ സ്ഥിതി എത്രമാത്രം ദയനീയമാണെന്ന് ഓർമിക്കുന്ന ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം ജിതി ഷെയർ ചെയ്തിരുന്നു. അതിങ്ങനെയാണ് അവന്റെ പാസ്പോർട്ട്..വീട്ടിൽ വെച്ചാൽ മഴയോ കാറ്റോ വന്നാൽ എല്ലാം പോവും..എന്ന് പറഞ്ഞ് എന്റെ കയ്യിൽ തന്നതാ.. ഇനി ആർക്കു ഞാൻ കൊടുക്കും.. പോസ്റ്റിനോടൊപ്പം കൃപേഷിന്റെ ഫോട്ടോ പതിച്ച പാസ്പോർട്ടിന്റെ ചിത്രവും ജിതി ഷെയർ ചെയ്തിട്ടുണ്ട്... Content Highlight: facebook post by jithi about kripesh passport


from mathrubhumi.latestnews.rssfeed https://ift.tt/2NnHcZU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages