കാസർഗോഡ്: കല്ല്യോട്ട് തകർക്കപ്പെട്ട സിപിഎം അനുഭാവികളുടെ വീടുകളും പാർട്ടി ഓഫീസുകളും സന്ദർശിക്കാനെത്തിയ പാർട്ടികനേതാക്കൾക്കെതിരേ യൂത്ത് കോൺഗ്രസുകാരുടെ വൻ പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം നടന്ന കല്ല്യോട്ട് സിപിഎം പ്രവർത്തകരുടെ വീടുകളും പാർട്ടി ഓഫീസുകളും ആക്രമിക്കപ്പെട്ടിരുന്നു. ഇത് സന്ദർശിക്കാനാണ് കരുണാകരൻ എംപി, കെ കുഞ്ഞിരാമൻ എംഎൽഎ, മുൻ എംഎൽഎ കെവികുഞ്ഞിരാമൻ തുടങ്ങിയവരുടെ സംഘം കല്ല്യോട്ടെത്തിയത്. തുടർന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോൺഗ്രസ് പ്രവർത്തകർ കൂടുതലുള്ള പ്രദേശമാണ് കല്ല്യോട്ട്. ഇവിടേക്ക് സിപിഎം നേതാക്കൾ വരേണ്ടെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ നിലപാട്. സിപിഎം നേതാക്കൾ സന്ദർശിക്കാനെത്തിയ പ്രദേശത്തുനിന്ന് അരകിലോമീറ്റർ അകലെമാത്രമാണ് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും വീട്. വലിയ രീതിയിലുള്ള പ്രതിഷേധമാണ് കല്ല്യോട്ട് ജംഗ്ഷനിൽ ഉണ്ടായത്. കരുണാകരൻ എംപിക്ക് നേരെ കുതിച്ചു ചാടിയ കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടഞ്ഞു. ഈ ഭാഗത്തേക്ക് സിപിഎം പ്രവർത്തകർ വരേണ്ട എന്ന കടുത്ത നിലപാടാണ് അവർ മുന്നോട്ടു വെച്ചത്. പ്രദേശവാസികൾ എംപിക്ക് നേരെ മുദ്രാവാക്യമുയർത്തി. പോലീസ് ഇടപെട്ട് ഇവരെ മാറ്റി. പ്രദേശത്തെത്തിയ കരുണാകരൻ എംപി കേസിൽ കുറ്റമാരോപിക്കപ്പെട്ടയാളുടെ വീടുകളുടക്കം സന്ദർശിച്ചു. കൊലപാതകക്കേസിലെ പ്രതികൾ സഞ്ചരിച്ച വാഹനം ശാസ്ത ഗംഗാധരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്. ഇദ്ദേഹത്തിന്റെ മകൻ ഗിജിൻ കേസിൽ പ്രതിയുമാണ്. ഇവരുടെ വീടുകൾ കോൺഗ്രസുകാർ തീയിട്ടിരുന്നു. ഈ വീടും സംഘം സന്ദർശിച്ചു. content highlights:kalyottu conflict, yoth congress reaction after MPs And MLAS visit
from mathrubhumi.latestnews.rssfeed https://ift.tt/2XjUgnv
via
IFTTT
No comments:
Post a Comment