ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്ന് പാക് ഭരണകൂടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്ന് പാക് ഭരണകൂടം

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും ലോകരാജ്യങ്ങളും സമ്മർദ്ദം ശക്തമാക്കിയതോടെ നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരായി പാക് ഭരണകൂടം. ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ഭവൽപൂരിലുള്ള ആസ്ഥാനത്തിന്റെ നിയന്ത്രണം പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ ഭരണകൂടം ഏറ്റെടുത്തതായി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിക്കാനിടയാക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്ഷെ മുഹമ്മദ് ഭീകരസംഘടന ഏറ്റെടുത്തിരുന്നു. കൊടുംഭീകരൻ മസൂദ് അസറാണ് ജെയ്ഷെ തലവൻ. പാക് പഞ്ചാബ് ഭരണകൂടം ജെയ്ഷെ ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത വിവരം പാക് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. 70 അധ്യാപകരും 600 ഓളം വിദ്യാർഥികളും ഉൾപ്പെട്ട കാമ്പസിന്റെ നിയന്ത്രണമാണ് ഏറ്റെടുത്തിട്ടുള്ളതെന്നും പഞ്ചാബ് പോലീസ് കാമ്പസിന് സംരക്ഷണം നൽകുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. Pakistan Govt: Govt of Punjab has taken over control of a campus (Jaish-e-Mohammed headquarters) comprising Madressatul Sabir & Jama-e-Masjid Subhanallah in Bahawalpur pic.twitter.com/ssYA5xZgbW — ANI (@ANI) February 22, 2019 പുൽവാമ ഭീകരാക്രമണത്തെ യു.എൻ രക്ഷാസമിതി അപലപിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി. ജെയ്ഷെ ഭീകരസംഘടനയുടെ പേര് എടുത്തുപറഞ്ഞാണ് രക്ഷാസമിതി ഭീകരാക്രമണത്തെ അപലപിച്ചത്. പ്രസ്താവന വൈകിക്കാൻ ചൈനയും പാകിസ്താനും നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ടിരുന്നു. പാക്മണ്ണിലുള്ള ഭീകര സംഘടനകൾക്ക് ധനസഹായം അടക്കമുള്ളവ ലഭിക്കുന്നത് തിരിച്ചറിയുന്നതിൽ പാകിസ്താൻ പരാജയപ്പെട്ടുവെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (ഫ്.എ.ടി.എ)ചൂണ്ടിക്കാട്ടിയിരുന്നു. ഭീകരവാദം ചെറുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ട പാകിസ്താനെ ഗ്രേ ലിസ്റ്റിൽനിന്ന് ഒഴിവാക്കില്ലെന്നും അന്താരാഷ്ട്ര സംഘടന വ്യക്തമാക്കിയിരുന്നു. Content Highlights:Jaish-e-Mohammed headquarters, Pulwama Terror Attack, Pakistan


from mathrubhumi.latestnews.rssfeed https://ift.tt/2NnuVVs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages