മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്കില്ല; പ്രതിരോധ മന്ത്രിയാക്കിയാല്‍ ഒരുകൈ നോക്കാമെന്ന് മേജര്‍ രവി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്കില്ല; പ്രതിരോധ മന്ത്രിയാക്കിയാല്‍ ഒരുകൈ നോക്കാമെന്ന് മേജര്‍ രവി

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്ത തള്ളി അടുത്ത സുഹൃത്തും സംവിധായകനുമായ മേജര്‍ രവി. മോഹന്‍ലാലിന രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലെന്നും അദ്ദേഹത്തെ കലാകാരനായി തുടരാന്‍ അനുവദിക്കണമെന്നും മേജര്‍ രവി ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു. എന്നാല്‍ മോഹന്‍ലാലിനെ പ്രതിരോധ മന്ത്രിയാക്കിയാല്‍ ഒരു കൈനോക്കാമെന്നും അങ്ങനെയെങ്കില്‍ സത്യസന്ധനായ ഒരു മന്ത്രിയെ രാജ്യത്തിന് ലഭിക്കുമെന്നും മേജര്‍ രവി പറഞ്ഞു.

മേജര്‍ രവി എന്തെങ്കിലും പറഞ്ഞാല്‍ ട്രോളും പൊങ്കാലയുമാണ്. എന്നാല്‍ പ്രളയത്തിന് ശേഷം താന്‍ എന്താണെന്ന് ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ട്. പ്രളയ സമയത്ത് രക്ഷാ പ്രവര്‍ത്തനത്തിന് പോയ ഏലൂക്കരയില്‍ താന്‍ ഇന്നലെയും പോയിരുന്നു. അവിടുത്തെ പ്രളയബാധിതര്‍ക്ക് സര്‍ക്കാരില്‍ നിന്ന് പണം ലഭിച്ചു തുടങ്ങി. എന്നാല്‍ ഇതൊന്നും ഒരു പത്രത്തിലും വന്നിട്ടില്ല. 40,000 രൂപയും 60,000 രൂപയുമൊക്കെ അക്കൗണ്ടില്‍ വന്നുവെന്നാണ് അവര്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് ലൈവിലുടനീളം സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ചാണ് മേജര്‍ രവിയുടെ സംസാരം. മൂന്നാറില്‍ എം.എല്‍.എയെക്കൊണ്ട് മാപ്പ് പറയിച്ച പാര്‍ട്ടി നടപടിയെ താന്‍ പിന്തുണയ്ക്കുന്നു. വ്യക്തി ചെയ്യുന്ന തെറ്റുകള്‍ക്ക് പാര്‍ട്ടിയല്ല ഉത്തരവാദി. അത്തരത്തില്‍ തെറ്റ് ചെയ്യുന്നവരെ പിടിച്ചു പുറത്താക്കുന്ന പാര്‍ട്ടികളെയാണ് നമുക്ക് വേണ്ടത്. അത്തരത്തില്‍ ഇന്ന് എം.എല്‍.എയെക്കൊണ്ട് മാപ്പ് പറയിച്ച ഗവണ്‍മെന്റിനോട് തനിക്ക് ബഹുമാനമുണ്ടെന്നും പറഞ്ഞ മേജര്‍ രവി. ലാല്‍ സലാം പറഞ്ഞാണ് ലൈവ് അവസാനിപ്പിച്ചത്.



from mangalam.com http://bit.ly/2tjko4q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages