കൊച്ചി: ഷുക്കൂർ വധക്കേസിൽ നീതി നടപ്പാക്കണമെന്ന് ജസ്റ്റിസ് കെമാൽപാഷ. തെളിവുകളുടെ അടിസ്ഥാനത്തിലാകും സി ബി ഐ കേസ് ഏറ്റെടുത്തിരിക്കുന്നതെന്നും ഷുക്കൂറിന്റെ മാതാവിന്റെ കണ്ണുനീര് കണ്ടത് കൊണ്ടാണ് കേസ് സി.ബി.ഐ ക്ക് വിട്ടതെന്നുംകെമാൽപാഷ പ്രതികരിച്ചു. കേരളപോലീസിന്റെ അന്വേഷണം തൃപ്തികരമായി തോന്നിയില്ല. അതുകൊണ്ട് തന്നെ വിശദമായ അന്വേഷണം വേണമെന്ന് തോന്നിയിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാകും കേസ് സി.ബി.ഐ. അന്വേഷിക്കുകയെന്നും അദ്ദേഹം പറഞ്ഞു. എംഎസ്എഫ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സി.ബി.ഐ.കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് ജസ്റ്റിസ് കമാൽപാഷയുടെ പ്രതികരണം. Content Highlights:Shukoor Murder Case Response Justice Kemal Pasha
from mathrubhumi.latestnews.rssfeed http://bit.ly/2Gm6lUd
via
IFTTT
No comments:
Post a Comment