ദിലീപിന് വിദേശത്ത് പോകാന്‍ സെഷന്‍സ് കോടതിയുടെ അനുമതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

ദിലീപിന് വിദേശത്ത് പോകാന്‍ സെഷന്‍സ് കോടതിയുടെ അനുമതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന് വിദേശ യാത്രയ്ക്ക് കോടതിയുടെ അനുമതി. ഈ മാസം 13 മുതല്‍ 21 വരെ ദുബായ്, ദോഹ എന്നിവിടങ്ങളില്‍ സ്വകാര്യ ആവശ്യത്തിന് പോകുന്നതിനാണ് എറണാകുളം സെഷന്‍സ് കോടതി അനുമതി നല്‍കിയത്.

'ദേ പുട്ട്' റസ്‌റ്റോറന്റ് ശൃംഖലയുടെ പുതിയ ബ്രാഞ്ച് ഖത്തറില്‍ ഉദ്ഘാടനം ചെയ്യുന്നതിനാണ് ദിലീപ് പോകുന്നത്. 15നാണ് ഉദ്ഘാടനം. വിചാരണ നടപടിയേക്ക് കടക്കാനിരിക്കേ ദിലീപിന്റെ വിദേശയാത്രയെ ശക്തമായി എതിര്‍ക്കാനായിരുന്നു പ്രോസിക്യുഷന്‍ തീരുമാനം. വിദേശയാത്ര വിചാരണ വൈകിപ്പിക്കാനാണെന്ന് പ്രോസിക്യുഷന്‍ നിലപാട്.

കഴിഞ്ഞ ഒക്‌ടോബറില്‍ ദേ പുട്ടിന്റെ ഉദ്ഘാടനത്തിനായി ദുബായിലും നവംബറില്‍ 15 മുതല്‍ ജനുവരി അഞ്ചുവരെ സിനിമാ ചിത്രീകരണത്തിനായി ബാങ്കോക്കിലും ഡിസംബര്‍ 15 മുതല്‍ ജനുവരി 30 വരെ ജര്‍മ്മനിയലും ദിലീപ് പോയിരുന്നു. കോടതിയുടെ അനുമതിയോടെയായിരുന്നു ഈ യാത്രകള്‍.



from mangalam.com http://bit.ly/2I6R9vF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages