പീഡിപ്പിക്കപ്പെട്ടതായി പെണ്‍കുട്ടിയുടെ മൊഴി; ഷഫീഖ് ഖാസിമി മുന്‍കൂര്‍ ജാമ്യം തേടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

പീഡിപ്പിക്കപ്പെട്ടതായി പെണ്‍കുട്ടിയുടെ മൊഴി; ഷഫീഖ് ഖാസിമി മുന്‍കൂര്‍ ജാമ്യം തേടി

തിരുവനന്തപുരം: പോക്സോ കേസിൽ പ്രതിയായ മുൻ ഇമാമിനെതിരെ പെൺകുട്ടിയുടെ മൊഴി. പീഡിപ്പിക്കപ്പെട്ടതായി ഡോക്ടർക്കും പോലീസിനും ചൈൽഡ് ലൈനിനും പെൺകുട്ടി മൊഴി നൽകി. പെൺകുട്ടിയുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും. അതേസമയം മുൻകൂർ ജാമ്യം തേടി പ്രതി ഷഫീഖ് കോടതിയെ സമീപിച്ചു. പെൺകുട്ടിക്ക് വൈദ്യ പരിശോധന നടത്തിയ ഡോക്ടർ ചെൽഡ് ലൈൻ വനിതാ പോലീസ് സംഘം എന്നിവർക്കാണ് പെൺകുട്ടി മൊഴി നൽകിയത്. ഇമാമിനെതിരെ പെൺകുട്ടി മൊഴി നൽകിയതോടെ പ്രതിക്കെതിരായ കുരുക്ക് മുറുകി. പെൺകുട്ടിയുടെ മൊഴി ഇല്ലാതെ പള്ളി കമ്മറ്റി പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് കേസ് എടുത്ത് പോക്സോ ചുമത്തിയത്. ഇപ്പോൾ അന്വേഷണത്തോട് കുടുംബം സഹകരിക്കുന്നതായും അമ്മയുടെ സമ്മർദത്തെ തുടർന്നാണ് ഇതുവരെ പെൺകുട്ടി ഒന്നും പറയാതിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ നെടുമങ്ങാട് ഡി.വൈ.എസ്.പി ഡി അശോകൻ പറഞ്ഞു. പ്രതി ഷഫീഖ് അൽ ഖാസിമി ഇപ്പോഴും ഒളിവിലാണ്. കേസിൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. content highlights:Shafeeq qasimi,anticipatory bail,POCSO case


from mathrubhumi.latestnews.rssfeed http://bit.ly/2EbkRMl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages