കോതമംഗലം പള്ളിത്തര്‍ക്കം; പോലീസ് എന്തുകൊണ്ട് സുരക്ഷ നല്‍കുന്നില്ലെന്ന് ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

കോതമംഗലം പള്ളിത്തര്‍ക്കം; പോലീസ് എന്തുകൊണ്ട് സുരക്ഷ നല്‍കുന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി: കോതമംഗലം ചെറിയ പള്ളിത്തർക്കത്തിൽ പോലീസിന് ഹൈക്കോടതിയുടെ വിമർശനം. കോതമംഗലം ചെറിയപള്ളിയുടെ സുരക്ഷ സി.ആർ.പി.ആഫിനെ ഏൽപ്പിക്കണമെന്ന ഹർജി പരിഗണിക്കുന്നതിടെയായിരുന്നു ഹൈക്കോടതി പോലീസിനെ വിമർശിച്ചത്. പള്ളിയിൽ പ്രവേശിക്കുന്നതിന് ഓർത്തഡോക്സ് റമ്പാൻ തോമസ് പോളിന് സുരക്ഷ നൽകാൻ ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് സുരക്ഷ നൽകുന്നില്ലെന്ന് ഹൈക്കോടതി പോലീസിനോട് ചോദിച്ചു. സംഭവത്തിൽ മൂവാറ്റുപുഴ ഡി.വൈ.എസ്.പി നേരിട്ട് ഹാജരായി രേഖാമൂലം വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ഫെബ്രുവരി 19-നാണ് ഡി.വൈ.എസ്.പി. കോടതിയിൽ ഹാജരാകേണ്ടത്. റമ്പാൻ തോമസ് പോളിന് സുരക്ഷ നൽകാൻ പോലീസിന് എന്താണ് തടസമെന്നാണ് ഹർജി പരിഗണിക്കുന്നതിനിടെ കോാടതി ചോദിച്ചത്. സുരക്ഷ നൽകാൻ നേരത്തെ രണ്ട് കോടതികൾ ഉത്തരവിട്ടിട്ടും എന്താണ് പോലീസ് നടപടി സ്വീകരിക്കാത്തതെന്നും ഹൈക്കോടതി ആരാഞ്ഞു. പോലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ടിട്ടും സുരക്ഷ ലഭിക്കുന്നില്ലെന്നും സി.ആർ.പി.എഫിനെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് റമ്പാൻ തോമസ് പോൾ നൽകിയ ഹർജിയാണ് ഹൈക്കോടതി വ്യാഴാഴ്ച പരിഗണിച്ചത്. Content Highlights:kothamangalam church issue, high court seeks explanation from police


from mathrubhumi.latestnews.rssfeed http://bit.ly/2UWmL8P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages