ഷാവോമി റെഡ്മി നോട്ട് 7 ഇന്ത്യയിലേക്കെത്തുന്നു ഫെബ്രുവരി 28ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

ഷാവോമി റെഡ്മി നോട്ട് 7 ഇന്ത്യയിലേക്കെത്തുന്നു ഫെബ്രുവരി 28ന്

ഷാവോമിയുടെ ഏറ്റവും പുതിയ റെഡ്മി നോട്ട് 7 സ്മാർട്ഫോൺ ഫെബ്രുവരി 28ന് ഔദോഗികമായി വിപണിയിലിറക്കുമെന്നറിയിച്ച് കമ്പനി. ഫോണിന് 10000 രൂപയ്ക്കടുത്ത് വിലയുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ ഫോൺ ഒരു ഗെയിം ചേയ്ഞ്ചർ ആയിരിക്കുമെന്ന് ഷാവോമി ഇന്ത്യ എംഡി മനുകുമാർ ജെയ്ൻ പറഞ്ഞു. കഴിഞ്ഞ മാസമാണ് റെഡ്മി നോട്ട് 7 ചൈനീസ് വിപണിയിൽ അവതരിപ്പിച്ചത്. 999 യുവാനാണ് ഫോണിന് ചൈനീസ് വിപണിയിലെ വില. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 10,500 രൂപ വരും. മൂന്ന് ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ് പതിപ്പിന്റെ വിലയാണിത്. നാല് ജിബി റാമിന്റേയും ആറ് ജിബി റാമിന്റേയും രണ്ട് പതിപ്പുകൾ കൂടിയുണ്ട് ഇതിന്. നാല് ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പിന് 1199 യുവാനാണ് വില ( ഏകദേശം 12,400 രൂപ). ആറ് ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പിന് 1399 യുവാനാണ് വില. ഇത് 14500 രൂപയ്ക്ക് തുല്യമാണ്. ഈ മോഡലുകളെല്ലാം ഈ ചൈനയിലെ വിലയ്ക്ക് തുല്യമായ വിലയിൽ ഇന്ത്യൻ വിരണിയിലും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്യുവൽ റിയർ ക്യാമറ സംവിധാനമാണിതിന്. 48 മെഗാപിക്സലിന്റെ സെൻസറാണ് ഇതിൽ ഒന്ന്. അഞ്ച് മെഗാപിക്സലിന്റേതാണ് രണ്ടാമത്തെ സെൻസർ. സെൽഫിയ്ക്ക് വേണ്ടി 13 മെഗാപിക്സലിന്റെ ക്യാമറയാണ് നൽകിയിരിക്കുന്നത്. നിരവധി എഐ ഫീച്ചറുകൾ സെൽഫി ക്യാമറയിലുണ്ടാവും. 6.3 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽടിപിഎസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 1080 x 2340 പിക്സൽ റസലൂഷനിലുള്ള ഡിസ്പ്ലേയ്ക്ക് വാട്ടർഡ്രോപ്പ് നോച്ച് നൽകിയിരിക്കുന്നു. കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഫോണിനുണ്ട്. Content Highlights:xiaomi redmi note 7 to launch in india


from mathrubhumi.latestnews.rssfeed http://bit.ly/2UZEDjj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages