കൊച്ചി: പെരിയാറില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ വായില്‍ തുരുകിയിരുന്നത് ഒരു ചുരിദാറിന്റെ ബോട്ടം അപ്പാടെ. മരണം സംഭവിച്ചത് ശ്വാസം മുട്ടിയാണെന്ന് കണ്ടെത്തിയെങ്കിലും അതിക്രമം ഉണ്ടായതിന്റെയോ ബലം പ്രയോഗിച്ചതിന്റെയോ ആയ സൂചനയില്ല.
ശ്വാസം മുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത് എന്ന് കണ്ടെത്തിയെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്ന നിലയിലാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടുകള്‍. ലൈംഗിക ബന്ധം നടത്തിയതിന്റെ സൂചനകള്‍ ഉണ്ടെങ്കിലും ബലാത്സംഗം നടത്തിയതായുള്ള തെളിവുകള്‍ കണ്ടെത്താനായിട്ടില്ല. യുവതിയുടെ കഴുത്തിലോ മുഖത്തോ ബലം പ്രയോഗിച്ചിട്ടില്ല.
അസ്ഥികള്‍ക്ക് ക്ഷതമോ ഒടിവോ ഇല്ല. ഏഴു ദിവസം പഴക്കമുള്ള മൃതദേഹം പരിശോധന നടത്തിയതില്‍ നിന്നും പ്രായം 25 നും 40 നും ഇടയില്‍ പ്രായക്കാരിയാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്താനായി. പച്ച ലെഗ്ഗിന്‍സും നീല ടീ ഷര്‍ട്ടുമാണ് യുവതിയുടെ വേഷം. 40 കിലോ ഭാരമുള്ള കരിങ്കല്ല് പുതിയ പ്‌ളാസ്റ്റിക് കയറില്‍ ബന്ധിച്ച് കെട്ടിത്തൂക്കുകയായിരുന്നു എന്നാണ് കരുതുന്നത്.
മൃതദേഹത്തില്‍ ആഭരണത്തിന്റെ തരി പോലും കണാനില്ല. കാതില്‍ കമ്മലോ ചെറിയ കല്ലുകള്‍ പോലുമോ കാണാനില്ല. വെളുത്ത നിറം. ആരോഗ്യമുള്ള പല്ലുകളും പോളിഷ് ചെയ്ത നഖങ്ങളുമാണ് യുവതിക്കുള്ളത്. മുടി കളര്‍ ചെയ്തിരിക്കുന്നത് നോക്കിയാല്‍ സൗന്ദര്യം പരിചരിച്ചിരുന്നെന്ന് വ്യക്തം.
കാതില്‍ സ്റ്റഡ് ഹോള്‍സ് ഉണ്ട്. കീഴ്ചുണ്ടിന് താഴെ രണ്ടു മറുകള്‍ ഇവയെല്ലാമാണ് അടയാളങ്ങള്‍. അതേസമയം കൊല്ലപ്പെട്ടത് മലയാളിയാണോ അന്യ സംസ്ഥാനക്കാരിയാണോ എന്ന് വ്യക്തമല്ല. ശരീരപ്രകൃതി അന്യസംസ്ഥാനക്കാരിയുടേതാണെന്ന് സൂചനയുണ്ട്.
ഇതേ തുടര്‍ന്ന് സമാനലക്ഷണങ്ങളുള്ള സ്ത്രീകളില്‍ ആരെങ്കിലും കാണാതായി എന്ന രീതിയില്‍ പരാതി കിട്ടിയിട്ടുണ്ടോ എന്ന അന്വേഷണത്തിനാണ് പോലീസ്. യുവതിയുടെ അടയാളങ്ങള്‍ പോലീസ് സര്‍ജ്ജന്‍ പോലീസിന് നല്‍കിയിട്ടുണ്ട്. ആലുവ യുസി കോളേജിന് സമീപം പെരിയാറിലെ കടുപ്പാടം വിന്‍സന്‍ഷ്യല്‍ വിദ്യാഭയന്‍ കടവില്‍ നിന്നമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കെട്ടിയിരുന്ന കല്ലില്‍ കോണ്‍ക്രീറ്റിന്റെ അവശിഷ്ടങ്ങള്‍ ഉണ്ട്. അതിനാല്‍ പഴയ കെട്ടിടം പൊളിച്ച സ്ഥലത്തു നിന്നും എടുത്തതാണെന്ന് പോലീസ് അനുമാനിക്കുന്നു.
from mangalam.com http://bit.ly/2BzmAJE
via IFTTT
No comments:
Post a Comment