ആകാശ് അംബാനിയുടെ ബാച്ചിലര്‍ പാര്‍ട്ടി അതിശയിപ്പിക്കും; തടാകക്കരയില്‍ 20 മീറ്റര്‍ ഉയരത്തിലെ ടെന്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

ആകാശ് അംബാനിയുടെ ബാച്ചിലര്‍ പാര്‍ട്ടി അതിശയിപ്പിക്കും; തടാകക്കരയില്‍ 20 മീറ്റര്‍ ഉയരത്തിലെ ടെന്റ്

മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹത്തിന് ശേഷം മറ്റൊരു വിവാഹത്തിന് കൂടി തയ്യാറെടുക്കുകയാണ് അംബാനി കുടുംബം. മുംബൈയില്‍ വെച്ച് മാര്‍ച്ച് ഒന്‍പതിനാണ് മകന്‍ ആകാശ് അംബാനിയുടെയും ശ്ലോക മേത്തയുടയും വിവാഹം. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസല്‍ മേത്തയുടെ മകളാണ് ശ്ലോക മേത്ത.

കഴിഞ്ഞ ഡിസംബറിലായിരുന്നു മുകേഷ് അംബാനിയുടെ മകളുടെ വിവാഹം. ബോളിവുഡ് താരങ്ങള്‍ അടക്കമെത്തിയ വലിയ വിവാഹാഘോഷമായിരുന്നു അത്. ഇഷ അംബാനിയുടെ വിവാഹനിശ്ചയത്തിന് ആകാശും ശ്ലോകയും ഒരുമിച്ച് നൃത്തം ചെയ്തിരുന്നു. ആകാശ്- ശ്ലോക വിവാഹത്തിന് ലണ്ടനില്‍ നിന്നുള്ള ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് പ്രീ വെഡിങ് പാര്‍ട്ടിക്കായി സെന്റ് മോറിറ്റ്സ് കണ്ടെത്തി ഒരുക്കങ്ങള്‍ നടത്തുന്നത്.

വിവാഹത്തിന്റെ ബാച്ച്‌ലര്‍ പാര്‍ട്ടി ഈ മാസം 23 മുതല്‍ 25 വരെ സ്വിസ് ലക്ഷ്വറി മൗണ്ടന്‍ റിസോട്ട് സിറ്റിയായ സെന്റ് മോറിറ്റ്സില്‍ നടക്കും. 20 മീറ്റര്‍ ഉയരത്തില്‍ ഇതിനായി ഉയരുന്ന ടെന്റിന്റെ നിര്‍മ്മാണം സെന്റ് മോറിറ്റ്സ് തടാകത്തിന് സമീപം പൂര്‍ത്തിയായി വരുന്നു. റണ്‍ബീര്‍ കപൂര്‍ ആകാശിന്റെ ഉറ്റസുഹൃത്താണ്. ഇരുവരും സ്വിറ്റ്സര്‍ലന്റിലേക്ക് പറന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ആകാശിന്റേയും ശ്ലോകയുടേയും വിവാഹ നിശ്ചയം.



from mangalam.com http://bit.ly/2TOg9cJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages