'അപ്രതീക്ഷിതമായി തന്നെ കടന്ന് പിടിച്ച് അടക്കി ചുംബിച്ചു'; മുന്‍ പ്രസിഡന്റിനെതിരെ ലൈംഗിക പരാതിയുമായി സൗന്ദര്യ റാണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

'അപ്രതീക്ഷിതമായി തന്നെ കടന്ന് പിടിച്ച് അടക്കി ചുംബിച്ചു'; മുന്‍ പ്രസിഡന്റിനെതിരെ ലൈംഗിക പരാതിയുമായി സൗന്ദര്യ റാണി

സാന്‍ഹോസെ : സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം നേടിയ കോസ്റ്ററീക്കയുടെ മുന്‍ പ്രസിഡന്റുമായ ഓസ്‌കാര്‍ അരിയാസിനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ സൗന്ദര്യറാണി. മുന്‍ മിസ് കോസ്റ്ററിക്ക യാസ്മിന്‍ മൊറെയ്ല്‍സാണ് പരാതി നല്‍കിയിരിക്കുന്നത്. 1987ലാണ് അരിയാസിന് സമാധാന നൊബേല്‍ ലഭിക്കുന്നത്. ഇദ്ദേഹം രണ്ട് തവണ കോസ്റ്റീക്കയുടെ പ്രസിഡന്റായിരുന്നു. മധ്യ അമേരിക്കയിലെ ആഭ്യന്തരസംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ നടത്തിയ ഇടപെടലുകള്‍ക്കായിരുന്നു അരിയാസ് നോബേല്‍ പുരസ്‌കാരത്തിനര്‍ഹനായത്.

2015-ലാണ് സംഭവം. സാന്‍ഹോസെയിലെ അരിയാസിന്റെ വസതിയിലെത്തിയ തന്നെ അദ്ദേഹം അനുവാദമില്ലാതെ കടന്നുപിടിക്കുകയും ചുംബിക്കുകയും ചെയ്‌തെന്നാണ് യാസ്മിന്‍ പരാതിയില്‍ പറയുന്നത്. 'സമൂഹമാധ്യമത്തിലൂടെ അരിയാസ് ക്ഷണിച്ചതനുസരിച്ചാണ് ഞാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. ഞാന്‍ ഒരുപാട് ആരാധിച്ചിരുന്ന വ്യക്തിയായിരുന്നു അരിയാസ്. എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായ പ്രവൃത്തിയില്‍ ഞാനാകെ ഞെട്ടിപ്പോയി'- യാസ്മിന്‍ പറഞ്ഞു.

അരിയാസിനെതിരേ ഇതാദ്യമായല്ല ലൈംഗികാരോപണം സംബന്ധിച്ച പരാതി വരുന്നത്. അരിയാസിനെതിരേ ആരോപണമുന്നയിച്ച് നേരത്തേ അഞ്ച് യുവതികള്‍ രംഗത്തെത്തിയിരുന്നു. ആണവായുധ വിരുദ്ധ പ്രവര്‍ത്തക അലെക്‌സാന്‍ഡ്ര ആര്‍സാണ് അദ്ദേഹത്തിനെതിരേ ആദ്യം പരാതി നല്‍കിയത്. 2014-ല്‍ അരിയാസ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു അലക്‌സാന്‍ഡ്രെയുടെ പരാതി.



from mangalam.com http://bit.ly/2DBjjtn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages