രാജ്യത്ത് തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ അവിശ്വസനീയമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് ശരി വെയ്ക്കുന്നതാണ് തമിഴ്‌നാട്ടിലെ സെക്രട്ടറിയേറ്റിലേയ്ക്ക് തൂപ്പുകാരെ ക്ഷണിച്ചപ്പോള്‍ അതിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷത്തിന്റെയും യോഗ്യത ബിരുദാനന്തര ബിരുദമാണെന്ന വാര്‍ത്ത. എന്നാല്‍ തൊഴില്‍ ഇല്ലാത്തതല്ല അത് ചെയ്യാന്‍ മടിക്കുന്നതാണ് തൊഴിലില്ലായ്മയ്ക്ക് കാരണമായി ജാബിര്‍ കാരാട്ട് എന്ന യുവാവ് തന്റെ ജീവിതത്തിലൂടെ പറയുന്നത്.
ഡല്‍ഹി സര്‍വകലാശാലയിലെ ചരിത്ര വിദ്യാര്‍ത്ഥിയാണ് ജാബിന്‍ കാരാട്ട് എന്ന യുവാവ്. എന്നാല്‍ ജാബിന്‍ പഠനത്തോടൊപ്പം ജോലിയും ചെയ്യുന്നുണ്ട്. ജാബിന്റെ ജോലി കേട്ടാല്‍ ആരും നെറ്റി ചുളിക്കും. വരുമാനത്തെ കുറിച്ച് കേട്ടാല്‍ ഞെട്ടുകയും ചെയ്യും. ജാബിന്റെ ജോലി ആക്രി പെറുക്കല്‍. വര്‍ഷം തോറും സമ്പാദിക്കുന്നത് 3 കോടിയോളം രൂപയാണ്. 6 ലക്ഷം രൂപ മൂലധനത്തില്‍ ദിവസം 200 കിലോഗ്രാം മാലിന്യം സംസ്‌കരിച്ചു കൊണ്ടു തുടങ്ങിയ ഗ്രീന്‍വേംസ് എന്ന സ്റ്റാര്‍ട്ടപ് കമ്പനി ഇന്നു നിത്യവും കൈകാര്യം ചെയ്യുന്നത് 30,000 കിലോ ഗ്രാം മാലിന്യമാണ്. വലിയ ബിസിനസുകാരനാണ് ജാബിര്‍. പലയിടങ്ങളിലായി 140 ജീവനക്കാര്‍. കോടിക്കണക്കിനു രൂപയുടെ മൂല്യമുള്ള കമ്പനിയിലേക്ക് നിക്ഷേപമിറക്കാന്‍ താല്‍പര്യപ്പെടുന്നതു തന്നെ വമ്പന്‍മാര്‍.
അടിവാരമാണ് ജാബിന്റെ നാട്. മോട്ടമ്മല്‍ വീട്. ഡിഗ്രി, പിജി പഠനത്തിന് നാടുവിട്ട് ഡല്‍ഹിയിലെത്തിയ ശേഷം ജാബിന്റെ കാഴ്ചപ്പാടുകള്‍ മാറി. കൈവല്യ എജ്യുക്കേഷന്‍ ഫൗണ്ടേഷന്റെ ഗാന്ധി ഫെലോഷിപ് കിട്ടിയത് വഴിത്തിരിവായി. ഇതിലൂടെ ബോംബെയിലെ ചേരി നിവാസികള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ അവസരം വന്നു. അസൈന്‍മെന്റിന്റെ ഭാഗമായി 2 വര്‍ഷം ബോംബെ മുനിസിപ്പല്‍ ഗവ.സ്‌കൂളില്‍ ജോലി ചെയ്തിട്ടുണ്ട്. വികസിച്ചു വരുന്ന ഇന്ത്യയുടെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് മാലിന്യം. കോയമ്പത്തൂരിലെ മാലിന്യം പെറുക്കി ജീവിക്കുന്ന ആളുകള്‍ക്കിടെ 3 മാസം ജീവിച്ച് മാലിന്യത്തിന്റെ ഒരറ്റംമുതല്‍ മറ്റേയറ്റം വരെ പഠിക്കുകയായിരുന്നു. ജാബിര്‍ കാരാട്ട് അവരിലൊരാളായി ജീവിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിയെടുത്തു.
നാട്ടില്‍ തിരിച്ചെത്തി താമരശ്ശേരിക്കടുത്ത് സ്ഥലം പാട്ടത്തിനെടുത്ത് ഗ്രീന്‍ വേംസ് തുടങ്ങി. ഭക്ഷണാവശിഷ്ടം കംപോസ്റ്റാക്കി, മറ്റു മാലിന്യങ്ങള്‍ വേര്‍തിരിച്ച് റീ സൈക്ലിങ്ങിന് അയയ്ക്കുന്നതായിരുന്നു രീതി. മാലിന്യമെന്നു നാട്ടുകാര്‍ പറയുന്ന വസ്തുക്കള്‍ റീസൈക്കിള്‍ ചെയ്ത് ഇന്ന് ഗ്രീന്‍ വേംസ് 3 കോടിയോളം രൂപ വര്‍ഷം സമാഹരിക്കുന്നുണ്ട്. വലിച്ചെറിയുന്ന വെള്ളക്കുപ്പികള്‍ക്ക് കിലോയ്ക്ക് 2526 രൂപ കിട്ടും. പാല്‍ കവറിന് 14 രൂപ ഇങ്ങനെ ഓരോ മാലിന്യത്തിനും വിലയുണ്ട്. വീടുകള്‍, ഫ്‌ലാറ്റുകള്‍, ഹോട്ടലുകള്‍, മാളുകള്‍, ഫാക്ടറികള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം മാലിന്യം ഞങ്ങള്‍ സ്വീകരിക്കുന്നു. കോഴിക്കോടും കൊച്ചിയിലുമാണ് പ്രധാന ഓഫീസുകള്‍. നാട്ടുകാര്‍ പലരും പരിഹസിച്ചു. വൈറ്റ് കോളര്‍ ജോലിയില്ല, അതാണ് പലരുടെയും ഇപ്പോഴത്തെ പ്രശ്‌നം. അതൊക്കെ മാറി വരുന്നുവെന്ന് ജാബിര്‍ പറയുന്നു.
from mangalam.com http://bit.ly/2SvBsmG
via IFTTT
No comments:
Post a Comment