മരുമകളെ കല്ല്യാണം കഴിക്കാന്‍ മകനെ വെട്ടിനുറുക്കി ഓടയില്‍ തള്ളി; 62 കാരനായ പിതാവ് അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

മരുമകളെ കല്ല്യാണം കഴിക്കാന്‍ മകനെ വെട്ടിനുറുക്കി ഓടയില്‍ തള്ളി; 62 കാരനായ പിതാവ് അറസ്റ്റില്‍

ലുധിയാന : മരുമകളെ വിവാഹംകഴിക്കാന്‍ മകനെ വെട്ടിനുറുക്കിയ അറുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍. പഞ്ചാബിലെ ഫരീദ്‌കോട്ടിലെ ഡബ്രി ഖാന ഗ്രാമത്തിലുണ്ടായ സംഭവത്തില്‍ ഛോട്ടാസിങ് (62) എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു.

മകന്‍ രജ്വിന്ദര്‍ സിങിനെ (40)യാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന രജ്വിന്ദര്‍ സിങ്ങിനെ ഛോട്ടാസിങ് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം ചെറിയ കഷണങ്ങളാക്കി പ്ലാസ്റ്റിക് കൂടിലിട്ട് ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഛോട്ടാസിങിന്റെ അനന്തരവനായ ഗുര്‍ചരണ്‍ സിങ് ഉറക്കമുണര്‍ന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വീടിനുള്ളില്‍ രക്തം തളം കെട്ടി നില്‍ക്കുന്നത് കണ്ട ഗുര്‍ചരണ്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രജ്വിന്ദര്‍ സിങ്, ജസ്വീര്‍ കൗറിനെ വിവാഹം കഴിച്ചത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. അതേസമയം ജസ്വീറും പ്രതിയുമായും അടുപ്പമുണ്ടായിരുന്നുവെന്നും ഇതേ ചൊല്ലി മകനുമായി വാക്കേറ്റമുണ്ടായതായും പൊലീസ് പറഞ്ഞു.



from mangalam.com http://bit.ly/2DFFKOd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages