മുംബൈയില്‍നിന്ന് അറസ്റ്റുചെയ്ത ആനന്ദ് തെല്‍ത്തുംബഡേയെ വിട്ടയയ്ക്കാന്‍ കോടതി ഉത്തരവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 3, 2019

മുംബൈയില്‍നിന്ന് അറസ്റ്റുചെയ്ത ആനന്ദ് തെല്‍ത്തുംബഡേയെ വിട്ടയയ്ക്കാന്‍ കോടതി ഉത്തരവ്

പുണെ: മുംബൈ വിമാനത്താവളത്തിൽനിന്ന് ശനിയാഴ്ച പുലർച്ചെ അറസ്റ്റുചെയ്ത എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ ആനന്ദ് തെൽത്തുംബഡേയെ വിട്ടയ്ക്കാൻ കോടതി ഉത്തരവിട്ടു. അറസ്റ്റുചെയ്ത് 12 മണിക്കൂറിനകം പുറത്തുവന്ന കോടതി ഉത്തരവ് മഹാരാഷ്ട്രാ സർക്കാരിന് കനത്ത തിരിച്ചടിയായി. തെൽത്തുംബഡേയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് മാത്രമല്ല കോടതിയലക്ഷ്യവുമാണെന്ന് പുണെയിലെ കോടതി ചൂണ്ടിക്കാട്ടി. ഫെബ്രുവരി 11 വരെ അദ്ദേഹത്തെ അറസ്റ്റു ചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നത് ചൂണ്ടിക്കാട്ടിയാണിത്. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് തെൽത്തുംബഡേയെ അറസ്റ്റു ചെയ്തതെന്ന് പുണെ ജോയിന്റ് പോലീസ് കമ്മീഷണർ നേരത്തെ അവകാശപ്പെട്ടിരുന്നു. ശനിയാഴ്ച പുലർച്ചെ 3.30നാണ് തെൽത്തുബഡേയെ മുംബൈ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പോലീസ് അറസ്റ്റുചെയ്തത്. കേരളത്തിൽനിന്ന് മുംബൈയിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അധ്യാപകനായ തെൽത്തുംബഡേ പുണെ സെഷൻസ് കോടതിയിൽ നേരത്തെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റുചെയ്തത്. ഭീമാ കൊരേഗാവ് സംഘർഷത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന എൽഗാർ പരിഷത്തുമായും നിരോധിത സംഘടനയായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) മായും ബന്ധമുണ്ടെന്നത് അടക്കമുള്ള ആരോപണങ്ങളാണ് തെൽത്തുംബഡേയ്ക്ക് എതിരെയുള്ളത്. Content Highlights:Court releases Teltumbde, Koregaon-Bhima violence


from mathrubhumi.latestnews.rssfeed http://bit.ly/2TsnbUl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages