ന്യൂഡൽഹി:ഋഷികുമാർ ശുക്ലയെ സിബിഐഡയറക്ടറായി നിശ്ചയിച്ച തീരുമാനത്തിൽ വിയോജിപ്പറിയിച്ച് കോൺഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെ. സിബിഐ മേധാവിയെ തിരഞ്ഞെടുക്കുന്നതിനുള്ള ഉന്നതാധികാര സമിതി അംഗമാണ് ഖാർഗെ. സിബിഐ മേധവിയായി തിരഞ്ഞെടുത്ത ഋഷികുമാർ ശുക്ലയ്ക്ക് അഴിമതി വിരുദ്ധ അന്വേഷണങ്ങളിൽ പരിചയക്കുറവുണ്ടെന്നാണ് ഖാർഗെ പ്രധാനമന്ത്രിക്കയച്ച വിയോജന കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നത്. 1983 ബാച്ച് മധ്യപ്രദേശ് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ ഋഷികുമാർ ശുക്ലയെ സിബിഐ മേധാവിയായി തിരഞ്ഞെടുത്തത് ഉന്നതാധികാര സമിതിയുടെ രണ്ടാമത്തെ യോഗത്തിലാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, മല്ലികാർജുന ഖാർഗെ എന്നിവരാണ് ഉന്നതാധികാര സമിതി അംഗങ്ങൾ. അലോക് വർമയെ പുറത്താക്കിയതിന് ശേഷം ജനുവരി 10 മുതൽ സിബിഐ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. സമിതി തീരുമാനം എടുത്തതിന് പിന്നാലെ ഋഷികുമാർ ശുക്ലയെ സിബിഐ മേധാവിയായി നിയമിച്ച് കേന്ദ്ര പഴ്സണൽ മന്ത്രാലയം ഉത്തരവിറക്കി. രണ്ടുവർഷമാണ് ഇദ്ദേഹത്തിന്റെ കാലാവധി. Content Highlights:New CBI chief appointed: Congress leader Mallikarjun Kharge dissents
from mathrubhumi.latestnews.rssfeed http://bit.ly/2Gj8nmZ
via
IFTTT
No comments:
Post a Comment