എന്‍ഡോസള്‍ഫാന്‍ സമരം: ഒത്തുതീര്‍പ്പിന് സര്‍ക്കാര്‍ വഴങ്ങുന്നു, മുഖ്യമന്ത്രിയുടെ ഓഫീസ് സമരക്കാരുമായി ചര്‍ച്ച നടത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 3, 2019

എന്‍ഡോസള്‍ഫാന്‍ സമരം: ഒത്തുതീര്‍പ്പിന് സര്‍ക്കാര്‍ വഴങ്ങുന്നു, മുഖ്യമന്ത്രിയുടെ ഓഫീസ് സമരക്കാരുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരും കുടുംബാംഗങ്ങളും നടത്തി വരുന്ന സമരം അഞ്ചാം ദിനത്തിലേക്ക് കടന്നതോടെ സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. സമരക്കാര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സങ്കട മാര്‍ച്ച് നടത്തിയതോടെയാണ് ചര്‍ച്ചയ്ക്ക് സന്നദ്ധമായി സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടര്‍ന്ന് എം.വി ജയരാജനും ആരോഗ്യവകുപ്പ് പ്രതിനിധികളും സമരക്കാരുമായി ചര്‍ച്ച നടത്തി. സമരക്കാരോട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സമരം നാലു ദിവസം പിന്നിട്ടിട്ടും പരിഹാരം കാണാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരാത്ത സാഹചര്യത്തിലായിരുന്നു ഇന്ന് സങ്കടമാര്‍ച്ച് പ്രഖ്യാപിച്ചത്. ശനിയാഴ്ച സര്‍ക്കാരും സമരക്കാരും നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. സെക്രട്ടേറിയറ്റിനു മുന്നില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നിശ്ചയിച്ചത്. കുട്ടികളെ പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ലെന്ന ആരോഗ്യമന്ത്രി കെ.കെ ശൈലജ നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. സമരക്കാരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും സമരത്തിനു പിന്നിലെ താല്‍പര്യവും ലക്ഷ്യവും അറിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

അര്‍ഹരായവരെയെല്ലാം പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ എട്ടു കുടുംബങ്ങള്‍ പട്ടിണി സമരം നടത്തുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികളെയും ഉള്‍പ്പെടുത്തിയാണ് സമരം.

ജനകീയ മുന്നണി പ്രവര്‍ത്തകര്‍ കാല്‍നടയായാണ് ക്ലിഫ് ഹൗസിലേക്ക് പോകുന്നത്. കുട്ടികളെ വാഹനത്തില്‍ ക്ലിഫ് ഹൗസിനു മുന്നില്‍ എത്തിക്കും. ആരോഗ്യമന്ത്രിക്ക് കുറ്റബോധം ഉള്ളതുകൊണ്ടാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് ദയാബാദയി അഭിപ്രായപ്പെട്ടു. കുട്ടികളെ പ്രദര്‍ശിപ്പിക്കുകയല്ല, അവരുടെ ദയനീയസ്ഥിതി ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയും കുറെ കുട്ടികള്‍ ഇവിടെ ജീവിക്കുന്നുണ്ടെന്ന് എല്ലാവരും അറിയട്ടെയെന്നും ദയാബായി കൂട്ടിച്ചേര്‍ത്തു.



from mangalam.com http://bit.ly/2S8D1GU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages