ബിഹാറിലെ ബി.ജെ.പി. വിമതനേതാവ് കോണ്‍ഗ്രസിലേക്ക്; നാലാം വിജയം കൈപ്പത്തി ചിഹ്നത്തിലോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 10, 2019

ബിഹാറിലെ ബി.ജെ.പി. വിമതനേതാവ് കോണ്‍ഗ്രസിലേക്ക്; നാലാം വിജയം കൈപ്പത്തി ചിഹ്നത്തിലോ

പാട്ന: ബിഹാറിലെ എം.പി.യും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ കീർത്തി ആസാദ് കോൺഗ്രസിൽ ചേരുന്നു. ഫെബ്രുവരി 15-ന് നടക്കുന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലായിരിക്കും അദ്ദേഹത്തിന്റെ പുതിയ പാർട്ടി പ്രവേശനം. ബിഹാറിലെ ദർബംഗയിൽനിന്ന് മൂന്നുതവണ ലോക്സഭയിലെത്തിയ കീർത്തി ആസാദിനെ 2015-ലാണ് ബി.ജെ.പിയിൽനിന്ന് സസ്പെൻഡ് ചെയ്തത്. കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിക്കെതിരേ വിമർശനമുന്നയിച്ചതിനായിരുന്നു സസ്പെൻഷൻ. തുടർന്ന് ബി.ജെ.പി. വിമതനായി നിലകൊണ്ട അദ്ദേഹം കോൺഗ്രസിലേക്കോ ആർ.ജെ.ഡിയിലേക്കോ ചേക്കേറുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് കീർത്തി ആസാദിന്റെ കോൺഗ്രസ് പ്രവേശനം സംബന്ധിച്ച് സ്ഥിരീകരണമുണ്ടായിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ഇത്തവണ കോൺഗ്രസ് ടിക്കറ്റിലായിരിക്കും ദർബംഗയിൽനിന്ന് കീർത്തി ആസാദ് ജനവിധി തേടുക. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ കീർത്തി ആസാദ് ഏഴ് ടെസ്റ്റ് മത്സരങ്ങളും 25 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. Content Highlights:bjp rebel leader kirti azad will join congress


from mathrubhumi.latestnews.rssfeed http://bit.ly/2WVrQQT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages