ധ്രുവക്കരടികള്‍ വീടുകളിലേക്ക് കടന്നുകയറുന്നു, ദ്വീപുവാസികള്‍ ആശങ്കയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 10, 2019

ധ്രുവക്കരടികള്‍ വീടുകളിലേക്ക് കടന്നുകയറുന്നു, ദ്വീപുവാസികള്‍ ആശങ്കയില്‍

മോസ്കോ: ഡസൻ കണക്കിന് ധ്രുവകരടികളുടെ കടന്നുകയറ്റം കാരണം റഷ്യയിലെ നോവായാ സെംല്യ ദ്വീപിൽ ശനിയാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംഘങ്ങളായെത്തുന്ന ധ്രുവക്കരടികളാണ് വീടുകളിലേക്കും പൊതുഇടങ്ങളിലേക്കും കടന്നുകയറിയത്. വീടുകളിലും പൊതുസ്ഥലങ്ങളിലും ഇവയുടെ സാന്നിധ്യം ജനങ്ങളിൽ ഭീതി ജനിപ്പിച്ചിരിക്കുകയാണ്. ഏകദേശം 3000 ത്തോളം വരുന്ന ദ്വീപ് നിവാസികൾ അടിയന്തരനടപടി എടുക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. ജനവാസ മേഖലകളിലേക്കുള്ള ധ്രുവക്കരടികളുടെ വരവ് അതിരൂക്ഷമായ പരിസ്ഥിതി വ്യതിയാനത്തിന്റെ ഫലമാണെന്നാണ് വിലയിരുത്തൽ. Image Courtesy: Pixabay ധ്രുവക്കരടികൾ അക്രമകാരികളാണെന്നുള്ളത് ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നു. വംശനാശഭീഷണി നേരിടുന്ന ധ്രുവക്കരടികളെ കൊല്ലാൻ കഴിയില്ലെന്നുള്ളതാണ് ഏറ്റവും വലിയ പ്രതിസന്ധി. ധ്രുവക്കരടികളെ വേട്ടയാടുന്നത് റഷ്യയിൽ നിരോധിച്ചിട്ടുണ്ട്. ആഗോള താപനില വർധിച്ചതിനെ തുടർന്നാണ്ആർട്ടിക് മേഖലയിലെ മഞ്ഞുരുക്കം കാരണം ധ്രുവക്കരടികൾ കരയിൽ തങ്ങുന്ന സമയം കൂടാൻ തുടങ്ങി. കരയിൽ ഇവയ്ക്ക് ഭക്ഷണം കണ്ടെത്തൽ വലിയ പ്രശ്നം സൃഷ്ടിച്ചിരിക്കുകയാണ്. Image Courtesy: Pixabay ആറ് മുതൽ പത്തു വരെ കരടികളുള്ള സംഘങ്ങളായി ഇവ പൊതു സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് സാധാരണ ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. രക്ഷകർത്താക്കൾ കുട്ടികളെ സ്കൂളുകളിലയ്ക്കാൻ മടിക്കുന്നതായി അധികൃതർ പറഞ്ഞു. വാഹനങ്ങളെയും നായകളെയും ഇവയ്ക്ക് ഭയമില്ലെന്ന് പ്രാദേശിക ഭരണാധികാരി സിംഗൻഷ മുസിൻ അറിയിച്ചു. മറ്റ് മാർഗങ്ങളിലൂടെ ഇവയെ നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ വെടിവെക്കേണ്ടി വരുമെന്ന് ഇവർ പറയുന്നു. ഇവയുടെ ഉപദ്രവത്തെ തുടർന്ന് ധ്രുവക്രരടികളുടെ താവളമായ കുറേ കെട്ടിടങ്ങൾ ജനുവരിയിൽ ഇടിച്ചു കളഞ്ഞതായി അധികൃതർ കൂട്ടിച്ചേർത്തു. Content Highlights: Russian Arctic Islands Sound Emergency Over "Invasion" By Polar Bears


from mathrubhumi.latestnews.rssfeed http://bit.ly/2tegMjX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages