ന്യൂസീലന്‍ഡിന് മികച്ച തുടക്കം; ആറ് ഓവറില്‍ 50 റണ്‍സ് പിന്നിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 10, 2019

ന്യൂസീലന്‍ഡിന് മികച്ച തുടക്കം; ആറ് ഓവറില്‍ 50 റണ്‍സ് പിന്നിട്ടു

ഹാമിൽട്ടൻ: നിർണായകമായ മൂന്നാം ട്വെന്റി-20യിൽ ടോസ് നഷ്്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിന് മികച്ച തുടക്കം. മത്സരം ആറു ഓവർ പിന്നിടുമ്പോൾ ആതിഥേയർ വിക്കറ്റ് നഷ്ടം കൂടാതെ 60 റൺസെടുത്തിട്ടുണ്ട്. ഓപ്പണർമാരായ സെയ്ഫേർട്ടും മൺറോയുമാണ് ക്രീസിൽ. സെയ്ഫേർട്ട് 20 പന്തിൽ 36 റൺസും മൺറോ 17 പന്തിൽ 33 റൺസുമെടുത്ത് ബാറ്റിങ് തുടരുകയാണ്. ഇരുടീമുകളും ഒപ്പത്തിനൊപ്പമായതിനാൽ ഈ ട്വെന്റി-20 മത്സരഫലമാണ് പരമ്പര വിജയികളെ തീരുമാനിക്കുക. വെല്ലിങ്ടണിൽ നടന്ന ആദ്യ ട്വെന്റി-20യിൽ ന്യൂസീലൻഡും ഓക്ക്ലൻഡിൽ നടന്ന രണ്ടാം ട്വെന്റി-20യിൽ ഇന്ത്യയും വിജയിച്ചിരുന്നു. ഇതോടെ പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമാകുകയായിരുന്നു. ഇരുടീമുകളും ഓരോ മാറ്റങ്ങളുമായാണ കളിക്കുന്നത്. യുസ്വേന്ദ്ര ചാഹലിന് പകരം കുൽദീപ് യാദവാണ് ഇന്ത്യൻ നിരയിൽ കളിക്കുന്നത്. ന്യൂസീലൻഡിൽ പേസ് ബൗളർ ബ്ലെയർ ടിക്നർ അരങ്ങേറ്റം കുറിച്ചു. ലോക്കി ഫെർഗൂസന് പകരമാണ് ടിക്നർ ടീമിലെത്തിയത്. Content Highlights: India vs New Zealand Third T20 Cricket


from mathrubhumi.latestnews.rssfeed http://bit.ly/2GjrKx8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages