വസ്ത്രം വലിച്ചൂരാന്‍ അക്രമി ശ്രമിച്ചു, പക്ഷെ തുണിയുരിഞ്ഞാല്‍ മാനം പോകുന്നവളല്ല ഈ പുതിയ കാല സ്ത്രീ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 10, 2019

വസ്ത്രം വലിച്ചൂരാന്‍ അക്രമി ശ്രമിച്ചു, പക്ഷെ തുണിയുരിഞ്ഞാല്‍ മാനം പോകുന്നവളല്ല ഈ പുതിയ കാല സ്ത്രീ

അക്രമങ്ങളിൽ നിന്ന് നായികയെ രക്ഷിക്കുന്ന നായകൻമാരെയും ആങ്ങളമാരെയും സിനിമയിൽ നാമേറെ കണ്ടിട്ടുണ്ട്. എന്നാൽ അക്രമത്തിനു മുന്നിൽ ജനക്കൂട്ടം നോക്കുകുത്തികളാകുന്ന സമയത്ത്സ്വയരക്ഷയൊരുക്കിയ സ്ത്രീയുടെ അനുഭവമാണ് ഇവിടെ പങ്കുവെക്കുന്നത്. തീവണ്ടിയിൽ വെച്ച്സാമൂഹിക ദ്രോഹികൾ തനിക്ക് പരിചയമില്ലാത്ത സഹയാത്രികയെ മർദ്ദിച്ചപ്പോൾ അയാളെ തിരിച്ചടിച്ചും പ്രതിരോധിച്ചും ഒരു മണിക്കൂർ നേരമാണ് തീവണ്ടിയിൽ ആലീസ് ചീവേൽ എന്ന സ്ത്രീപ്രതിരോധകോട്ട തീർത്തത്. സ്വന്തമായി മഹാമുദ്രഎന്ന അഡൈ്വട്ടൈസിങ്ങി ഏജൻസി നടത്തുന്ന ഇവർക്ക് യാത്രയ്ക്കിടയിലാണ് ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നത്. ലഹരിക്കടിമപ്പെട്ട ഒരു സാമൂഹിക വിരുദ്ധന്റെ മർദ്ദനത്തെ പ്രതിരോധിച്ചും തിരിച്ചു തല്ലിയും അവർ സ്വയരക്ഷയൊരുക്കിയപ്പോൾ യാത്രക്കാരിലൊരാൾ പോലും പ്രതികരിച്ചില്ലെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന അവർ പറയുന്നു. ഒടുവിൽ പ്രായമേറിയ ഒരാൾ അക്രമിയെ അടിച്ചുവീഴ്ത്തിയതിനൊടുവിലാണ് ചുററിലും കൂടിയ കാഴ്ചക്കാർ പ്രതികരണശേഷിയുള്ള സമൂഹമായി പരിമണിച്ചത്. കേരളത്തിന്റെ സാമൂഹിക പ്രതികരണ നിലവാരം എത്രത്തോളം കുറവാണെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ആ സംഭവം. ഭാര്യയെ ഭർത്താവ് തല്ലുകയാണെന്ന് കരുതിയാണ് ഇടപെടാതിരുന്നതെന്ന് യാത്രക്കാരിലൊരാൾ കുറ്റസമ്മതം നടത്തുന്നുണ്ട് . പക്ഷെ അപ്പോഴും ആലീസിന് ചോദിക്കാനുള്ളത് ഇതാണ്. പൊതുഇടത്തിൽ ഭാര്യയെ തല്ലാൻ അവകാശമുള്ളയാളാണ് ഭർത്താവ് എന്ന് കരുതുന്ന സാമൂഹിക ബോധമില്ലാത്തവരാണോ മലയാളികൾ.സ്ഥിരമായി മുണ്ട് ധരിക്കുന്ന ആലീസിന്റെ മുണ്ട് വലിച്ചൂരാൻ മർദ്ദനത്തിനിടയിൽ അക്രമി ശ്രമിക്കുന്നുണ്ട്. ഒരു സ്ത്രീയെ വസ്ത്രം വലിച്ചൂരി അപമാനിക്കാമെന്ന മനശ്ശാസ്ത്രം ലഹരിക്കടിമപ്പെട്ട് നിൽക്കുമ്പോഴും അയാളിൽ രൂഢമൂലമായിരുന്നു. എന്നാൽ വസ്ത്രം വലിച്ചൂരിയാലും അപമാനം കൊണ്ട് തലക്കുനിക്കാത്ത കാല സിനിമയിലെ പുയലിനെപ്പോലെ നിശ്ചയദാർഢ്യത്തോടെ തന്നെയാണ് ആലീസ് അക്രമിയെ നേരിട്ടത്. "അയ്യോ നിങ്ങളുടെ മുണ്ട്വലിച്ചൂരിയെങ്കിൽ എന്ത്ചെയ്യുമായിരുന്നു" എന്ന് ചോദിച്ചരോട് അടിയിൽ നിക്കറിട്ടിട്ടുണ്ട്. മൂണ്ടൂരുമ്പോൾ കൊഴിഞ്ഞു വീഴുന്ന അഭിമാനമല്ല താൻ പേറുന്നതെന്ന മറുപടിയാണ് ആലീസിനും പറയാനുള്ളത്. അന്നത്തെ തീവണ്ടിയിലെ പോരാട്ടത്തെ കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ആലീസ് ചീവേൽ. പെൺകുട്ടിയെ തെറി പറഞ്ഞ് അവൾക്കെതിരേ കൈയ്യുയർത്തുകയായിരുന്നു ശനിയാഴ്ച പതിനൊന്നേകാലോടെയാണ് തിരുവനന്തപുരത്ത് നിന്ന് കേരള എക്സ്പ്രസ്സിൽ കയറുന്നത്. ബെർത്തിൽ കയറി ഉറക്കത്തിലേക്ക് വഴുതി. അപ്പോൾ ഒരാൾ താഴെ ഇരിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് മുകളിൽ കയറി ഉറങ്ങുന്നുണ്ട്. അയാളുടെ എതിർവശത്ത് ബെർത്തിൽമറ്റൊരു പെൺകുട്ടിയും കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു. അയാൾ കുട്ടികളുടെ ബെർത്തിനു മുകളിലേക്ക് കാൽ വെച്ച് ഉറങ്ങിയെന്നുള്ളത് പിന്നീടാണ് അറിയുന്നത്. ഞാൻ കിടക്കുമ്പോൾ അയാൾ എന്റെ പാദത്തിൽ വന്ന് തൊട്ടു.ഇയാളുടെ കയ്യിൽ കോളകുപ്പിയുണ്ടായിരുന്നു. കുപ്പി എടുത്ത് ഇടയ്ക്കിടെ ബാത്ത്റൂമിൽ പോകുന്നുണ്ടായിരുന്നു. അതുകഴിഞ്ഞ് അയാൾ വീണ്ടും വന്ന് കാലിൽ തൊട്ടു. തുറിച്ച് നോക്കിയപ്പോൾ സ്ഥലം എവിടെ എത്തി എന്ന് ചോദിച്ചു. "തൃശ്ശൂരല്ലെ ഇറങ്ങുന്നത് എന്നെ വിളിക്കണം" എന്നും പറഞ്ഞു. അയാളുടെ മട്ടും ഭാവും കണ്ട്പന്തികേട് തോന്നിയ ഞാൻ തൃശ്ശൂർ കണ്ടാൽ അറിയില്ലെ എന്ന് തിരിച്ചു ചോദിച്ചു. പിന്നീട് കാണുന്നത് ഇയാളുടെ എതിർവശത്തിരിക്കുന്ന പെൺകുട്ടി ഇയാളോട് തട്ടിക്കയറുന്നതാണ്. പെൺകുട്ടിയെ തെറി പറഞ്ഞ് കൈ നീട്ടി അവൾക്കെതിരേ നീങ്ങുന്നമുണ്ട്. വണ്ടിയിൽ നിറയെ ആളുകളുണ്ടായിരുന്നു. ആരും പ്രതികരിക്കുന്നുണ്ടായിരുന്നില്ല. അപ്പോഴാണ് എന്താടാ എന്ന് ചോദിച്ചു ഞാൻ ചാടിയെഴുന്നേൽക്കുന്നത്.എന്നെ തെറിവിളിച്ചു കൊണ്ട് എനിക്ക് നേരെ അയാൾ തിരിഞ്ഞു. ഉടനെ അയാളുടെ കരണത്ത് ഞാൻ അടി കൊടുത്തു. എന്നെ അയാൾ കൈയ്യിൽ കടന്ന പിടിച്ച് മാന്തി വലിച്ച് താഴെയിടാൻ നോക്കി. ഞാൻ അവന്റെ കരണത്ത് ഒന്നു കൂടി കൊടുത്തു. നല്ല സൈസുള്ള ആളാണ് മുകളിലിരുന്നതിനാൽ മാത്രം പെട്ടെന്ന അയാൾക്ക് എന്നെ പിടിച്ചെടുക്കാൻ പറ്റിയില്ല. അപ്പോഴും ആളുകൾ നോക്കി വെറും കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. നിഷ്ക്രിയരായയാത്രക്കാർ ഇയാൾ ആക്രോശിക്കുമ്പോഴും ഉപദ്രവിക്കുമ്പോഴും കുറെയാളുകൾ ഓടിക്കൂടിയിട്ടുണ്ട്. ഇയാളുടെ അക്രമത്തിനിടെ താഴെയുള്ള ഒരു സ്ത്രീക്കുംചവിട്ടേറ്റു. ആൾക്കാര് എന്താടാ എന്ന ചോദിച്ചപ്പോൾ അവരെ ഇയാൾ തല്ലാൻ നോക്കുകയാണ്. എന്താടാഎന്ന് ചോദിച്ച അതേ ചേട്ടൻ ടിടിആറിനെ വിളിക്കാൻ പോയി. എന്നാൽ അക്രമി ടിടിആറിനെ തെറിവിളിക്കുന്ന കാഴ്ചയാണ് കണ്ടത്. തല്ലാനും ഓങ്ങി. നിഷ്ക്രിയരായി നോക്കി നിൽക്കുന്ന യാത്രക്കാരോട് നിങ്ങൾ എന്ത് തരം മനുഷ്യരാണെന്ന് ടിടിആറും ചോദിക്കുന്നുണ്ടായിരുന്നു. ഇത്രയാളുകൾ ഉണ്ടായിട്ടും സ്ത്രീകളെ ഉപദ്രവിക്കാൻ നോക്കിയിട്ട് അനങ്ങാതെ നിൽക്കുന്നതെന്തെന്ന്ടിടിആർ വീണ്ടും ചോദിച്ചു. എത്ര ദുരന്തം സംഭവിച്ച നാടാണ്. ആളുകളുടെ നിഷ്ക്രിയ മനോഭാവമാണ് ഇത്തരം സംഭവങ്ങൾ പെരുകാൻ കാരണമെന്നും ടിടിആർ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഭാര്യയും ഭർത്താവുമാണെന്ന് തങ്ങൾ കരുതിയെന്ന് ന്യായീകരണവുമായും ഒരാൾ എത്തി. ഭർത്താവാണെന്ന് കരുതി സത്രീയെ അടിക്കാമെന്നാണോ എന്ന് ഞാൻ തിരിച്ചു ചോദിച്ചു. ഞാൻ പെൺകുട്ടിയെ അടിച്ചപ്പോൾമാറി നിന്നില്ലല്ലോ എന്നും തിരിച്ച് ചോദിച്ചു. ചിലർക്ക് ഭയം, പുഛം, തമാശ; അവരുടെ ഭാവങ്ങൾ എന്നെ ഭയപ്പെടുത്തി. കൂടെ ആരുമില്ലേ.. ഭർത്താവൊന്നുമില്ലേ, കുടുംബമൊന്നുമില്ലേ എന്ന് ചോദിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു. തന്നെ പ്പോലെ കെട്ടിയോൻമാർ ഉണ്ടായിട്ട് എന്ത് കാര്യം എന്ന് വരെ എനിക്ക് അവരോട്ചോദിക്കേണ്ടി വന്നു. നിഷ്ക്രിയരായി ആളുകൾ നിന്ന ആ ഒരുമണിക്കൂർ സംഭവബഹുലമായിരുന്നു. സ്ത്രീ സുരക്ഷയ്ക്കായി ആരുമില്ലേ ഈ നാട്ടിൽ എന്നു തോന്നിപ്പോയി. ഒരു മണിക്കൂർ പട്ടാപ്പകൽ ഭീകരമായി യുദ്ധം നടക്കുകയാണ്. ജീവൻ വരെ അപകടത്തിൽ പെട്ടേക്കാവുന്ന ആക്രമണം. അക്രമിയുടെ കയ്യിൽആയുധമുണ്ടായിരുന്നെങ്കിൽ ഞങ്ങളെല്ലാം തീർന്നേനെ. പയ്യെ അക്രമിയുടെ ആരോഗ്യം ക്ഷയിച്ചു തുടങ്ങി. അപ്പോൾ പ്രായമുള്ള ഒരാൾ കയറിവന്ന്ഒറ്റയടി അടിച്ചപ്പോഴേക്കും അയാൾ താഴെ വീണു. ഹാർട്ട് പേഷ്യന്റാണ് അതിനാൽ പ്രതികരിക്കാൻ കഴിയാതെ പോയതെന്ന്പറഞ്ഞു കൊണ്ട് മറ്റൊരാൾ മുന്നോട്ടു വന്ന് അക്രമിയെ തല്ലി. വീണ് കിടക്കുന്ന ഒരുത്തനെ തല്ലാൻ ഇത്ര മിടുക്കൊന്നും വേണ്ടല്ലോ ആലീസ് ചോദിക്കുന്നു. ആദ്യമായാണോ ഇത്തരമൊരനുഭവം ഇതിനു മുമ്പ് ഒരുപാട് പ്രശ്നങ്ങളിൽ ഇടപെട്ടിട്ടുണ്ട്. ഒരിക്കൽ തീവണ്ടിയിൽ അപ്പർബെർത്തിൽ ഇരുന്ന് സ്വയം ഭോഗം ചെയ്ത ഒരുവനെ ബെർത്തിൽ കയറി അടിച്ചിട്ടുണ്ട്. അവൻ തീവണ്ടിയിൽ നിന്ന് പുറത്തേക്ക് ചാടി. പ്ലാറ്റ്ഫോമിലൂടെ പിന്നാലെ ഓടിയെങ്കിൽ ഓടിത്തുടങ്ങിയ തീവണ്ടിയിൽ കയറി അവൻ രക്ഷപ്പെടുകയായിരുന്നു. ഇതിനു മുമ്പ് അക്രമത്തെ പ്രതിരോധിച്ചപ്പോഴെല്ലാം അക്രമികൾ ഭയന്നോടുന്ന കാഴ്ചയാണ് കണ്ടത്. അവരുടെ ഉള്ളിൽ പേടിയുണ്ടായിരുന്നു. തെറ്റെന്ന് ബോധ്യമുണ്ടായിരുന്നു. പ്രതികരിച്ചാൽ ഭയന്നു പോകുന്ന ആളുകളെയാണ് കണ്ടത്. എന്നാൽ ഇയാൾ ലഹരി ഉപയോഗിച്ചതിനാൽ ആ സോഷ്യൽ കൺസേൺ എല്ലാം മറന്നിരുന്നു. ഇത്രയും ക്രൈം റേറ്റ് കൂടിയിട്ടും എന്ത് കൊണ്ട് തീവണ്ടിയിൽ സ്ത്രീകൾ സുരക്ഷിതരല്ല എന്നത് ഭയപ്പെടുത്തുന്നു. അതിനേക്കാളേറെ ദുഃഖം തോന്നിയത് യാത്രക്കാരുടെ പ്രതികരണ ശേഷിയില്ലായ്മയെ കുറിച്ചോർത്തായിരുന്നു പിന്നീട് തൃശ്ശൂർ സ്റ്റേഷനിൽ എത്തിയ ശേഷം പോലീസ് സഹായത്തിനെത്തി.. വീണപ്പോൾചവിട്ടു കൊണ്ട സ്ത്രീയുടെയും എന്റെയും മൊഴിയെടുത്തു. എന്റെ ദേഹത്ത് അയാളുടെ നഖത്തിന്റെ പാടുണ്ടായിരുന്നു. മെഡിക്കൽ സെർട്ടിഫിക്കറ്റ് എടുത്തു. ഇപ്പോൾ അയാൾ അറസ്റ്റിലാണ്. കേസുമായി മുന്നോട്ടു പോവാനാണ് തീരുമാനം. എന്റെ വേഷം മുണ്ടാണ് അക്രമത്തിനിടെ മുണ്ട് വലിച്ചു പറിക്കാൻ അയാൾ ശ്രമിച്ചിരുന്നു. ഞാൻ അടിയിൽ നിക്കറിട്ടിട്ടുണ്ട്. അങ്ങനെ മുണ്ട് പറിഞ്ഞാൽ നാണക്കേട് എന്ന് തോന്നിയുള്ള അപമാന പ്രശ്നമൊന്നും എനിക്കില്ല. ഈ വേഷത്തിൽ തന്നെ മരത്തിൽ കയറാറുണ്ട്. സകലമാന ജോലികളും ചെയ്യാറുണ്ട്. വേഷം എനിക്ക് പ്രശ്നമല്ല. മുണ്ട് ഉപയോഗിക്കുന്നതിന് പല കാരണങ്ങളുണ്ട്. ഒന്ന് യാത്രകളിൽ കൊണ്ടു പോവാൻ എളുപ്പമാണ്. ഇങ്ങനെയായിരിക്കണം സ്ത്രീ എന്ന് പറയുന്നിടത്ത് എന്റെ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് കൂടിയാണ് ഈ വസ്ത്രം. പിന്നെ എന്റെ പേഴ്സണൽ ചോയ്സാണ് ഇത്. കറുത്ത മുണ്ടിന്റെ പേരിൽ തേജോവധം ചെയ്യപ്പെട്ട ശബരിമല കാലം എത്രയോ കാലമായി വസ്ത്രത്തിന്റെ പേരിൽ നോട്ടങ്ങൾ നേരിട്ടിട്ടുണ്ട്. ശബരിമല പ്രശ്നം ഉണ്ടായപ്പോൾ അകാരണമായി കുറെ മനുഷ്യർക്ക് എന്നോട് ശത്രുതയുണ്ടായി. പൊതുവെ കറുത്ത മുണ്ടാണ് ധരിക്കാറ്. എന്നാൽ ശബരിമല കാലത്ത് കറുത്ത മുണ്ടുടുത്തത് പ്രശ്നമായി.. ശബരിമലയിൽ കയറാൻ പോവുന്നയാളാണ് ഞാൻ എന്ന തെറ്റിദ്ധാരണയുണ്ടായി. പക്ഷെ എനിക്ക് അതിൽ താത്പര്യമില്ല. ശാന്തമായ ഇടങ്ങളിൽ പോകാനാണ് എനിക്കിഷ്ടം. പക്ഷെ പോവുന്ന സ്ത്രീകളെ പിന്തുണക്കുന്നുമുണ്ട്. ഒരിക്കൽ മാറാട് ഷൂട്ടിന് പോയപ്പോൾ ശബരിമലയിൽ പോകുകയാണോ എന്നൊരാൾ തടഞ്ഞുനിർത്തി ചോദിച്ചിരുന്നു. ഇതിനുത്തരം നിങ്ങളോട് എനിക്ക് പറയേണ്ട ആവശ്യമില്ലെന്ന് പറഞ്ഞു. വേഗം സ്ഥലം വിടാൻ ആവശ്യപ്പെട്ടു. പക്ഷെ ഞാൻ പിൻമാറിയില്ല. അവിടെ നിന്ന് ഷൂട്ട് ചെയ്തു. ഞാൻ എന്റെ വേഷത്തിൽ ഉറച്ചു നിന്നു. സൗമ്യ തീവണ്ടിയിൽ വെച്ച് അതിക്രൂരമായി അക്രമിക്കപ്പെട്ട് കൊല്ലപ്പെട്ടതിനു ശേഷവും സ്ത്രീകൾ തീവണ്ടികളിൽ സുരക്ഷിതരല്ലെന്ന് തെളിയുകയാണ് ഈ സംഭവത്തിൽ. അക്രമം നടക്കുമ്പോൾ പ്രതികരിക്കാതെ നിന്ന അതേസമൂഹമാണ് അന്ന് സൗമ്യ അക്രമിക്കപ്പെട്ടപ്പോഴുംചങ്ങലവലിക്കാതെ നിഷ്ക്രിയരായി നിന്നത്. വൈകിയെത്തിയ പോലീസും സ്ത്രീകൾ തീവണ്ടികളിൽ സുരക്ഷിതരല്ലെന്ന് വീണ്ടും വീമ്ടും തെളിയിക്കുകയാണ്. content highlights:Alice cheevel discloses the bad experience in Train, reminder of Soumya attack


from mathrubhumi.latestnews.rssfeed http://bit.ly/2I0vVPZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages