തൃണമൂല്‍ എം.എല്‍.എയുടെ കൊലപാതകം; മുകുള്‍ റോയിയെ പ്രതിചേര്‍ത്ത് പോലീസ്, ഞെട്ടി ബിജെപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 10, 2019

തൃണമൂല്‍ എം.എല്‍.എയുടെ കൊലപാതകം; മുകുള്‍ റോയിയെ പ്രതിചേര്‍ത്ത് പോലീസ്, ഞെട്ടി ബിജെപി

കൊൽക്കത്ത: ബംഗാളിലെ തൃണമൂൽ കോൺഗ്രസ് എം.എൽ.എയുടെ കൊലപാതകക്കേസിൽ നിർണായക രാഷ്ട്രീയനീക്കങ്ങളെന്ന് സൂചന. കേസിൽ തൃണമൂൽ വിട്ട് ബിജെപിയിലെത്തിയ മുൻ എംപി കൂടിയായ മുകുൾ റോയിയെ പോലീസ് പ്രതിചേർത്തു. കൊലപാതകത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് തൃണമൂൽ ആരോപിച്ചതിന് പിന്നാലെയാണ് മുകുൾ റോയിക്കെതിരെ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. ശനിയാഴ്ച രാത്രിയാണ് തൃണമൂൽ എം.എൽ.എ. സത്യജിത് ബിശ്വാസ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. ജയ്പാൽഗുഡി ജില്ലയിലെ ഭുൽബാരിയിൽ സരസ്വതി പൂജ ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. പോയിന്റ് ബ്ലാങ്കിൽനിന്നാണ് അക്രമി അദ്ദേഹത്തിനെതിരെ നിരവധിതവണ നിറയൊഴിച്ചത്. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ സത്യജിത് ബിശ്വാസിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബംഗാൾ സർക്കാരും കേന്ദ്രസർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമായതിനിടെയാണ് തൃണമൂൽ എം.എൽ.എയുടെ കൊലപാതകം അരങ്ങേറിയത്. ഇതിനുപിന്നാലെ ബി.ജെ.പിക്കെതിരേ തൃണമൂൽ ആരോപണം ഉന്നയിച്ചതും വലിയ വാർത്തയായി. എന്നാൽ തൃണമൂലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. പക്ഷേ, സംഭവംനടന്ന് മണിക്കൂറുകൾക്കകം മുകുൾറോയിയെ പ്രതിചേർത്തതോടെ അക്ഷരാർഥത്തിൽ ബി.ജെ.പി. നേതൃത്വം ഞെട്ടി. കൊലപാതകക്കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മുകുൾ റോയിയെയും പോലീസ് കേസിൽ പ്രതിചേർത്തത്. ഏറെ വിവാദമായ ശാരദ ചിട്ടിഫണ്ട് കേസിൽ മുകുൾ റോയിയും നേരത്തെ പ്രതിയായിരുന്നു. എന്നാൽ കഴിഞ്ഞവർഷം ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ അന്വേഷണം നിലച്ചസ്ഥിതിയാണ്. മുഖ്യമന്ത്രി മമതാ ബാനർജി അടക്കമുള്ളവർ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിനെതിരേയും ബി.ജെ.പിക്കെതിരേയും വിമർശനമുന്നയിച്ചിരുന്നത്. മുകുൾ റോയിയെ കൊലപാതകക്കേസിൽ പ്രതിചേർത്തതോടെ ബംഗാൾ സർക്കാരും ബി.ജെ.പിയും തമ്മിൽ പുതിയ പോർമുഖം തുറക്കുകയാണെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ. അതേസമയം ബംഗാൾ പോലീസിന്റെ നടപടിയെക്കുറിച്ച് ബി.ജെ.പി. നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. Content Highlights:bjp leader mukul roy booked for tmc mlas murder case


from mathrubhumi.latestnews.rssfeed http://bit.ly/2SnQQ4v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages