തിരുവനന്തപുരം: വർക്കല ശിവഗിരി തീർഥാടന സർക്യൂട്ട് ഉദ്ഘാടനവേദിയിൽ കേന്ദ്രത്തെയും ശിവഗിരി സന്യാസിമാരെയും വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തീർഥാടന സർക്യൂട്ട് പദ്ധതി സംസ്ഥാന സർക്കാരിന്റേതാണെന്നും സംസ്ഥാന സർക്കാരിന്റെ പദ്ധതികളെ കേന്ദ്രം ബൈപ്പാസ് ചെയ്യുന്നത് കേന്ദ്ര-സംസ്ഥാന ബന്ധത്തെ ബാധിക്കുമെന്നും കടകംപള്ളി പറഞ്ഞു. ഐ.ടി.ഡി.സി.യെ പദ്ധതി ഏൽപ്പിച്ചതിൽ സംസ്ഥാന സർക്കാരിന് എതിർപ്പില്ലെന്നും കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനവേദിയിൽ പറഞ്ഞു. ഇതിനുപിന്നാലെ ശിവഗിരി മഠത്തിലെ സന്യാസിമാർക്കെതിരെയും മന്ത്രി രൂക്ഷവിമർശനം നടത്തി. മഠത്തിലെ സന്യാസിമാരുടെ സങ്കുചിത രാഷ്ട്രീയ താത്പര്യം ആശാവഹമല്ലെന്നായിരുന്നു മന്ത്രിയുടെ വിമർശനം. രാവിലെ ഒമ്പത് മണിയോടെയാണ് ശിവഗിരി തീർഥാടന സർക്യൂട്ടിന്റെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചതിനുശേഷം തീർഥാടന സർക്യൂട്ടിനെ സംബന്ധിച്ച് വിശദീകരിച്ചു. പദ്ധതി കൂടുതൽ സൗകര്യപ്രദമാക്കാൻ വേണ്ടിയാണ് ഐ.ടി.ഡി.സിയെ ഏൽപ്പിച്ചതെന്നും സംസ്ഥാനവുമായി സഹകരിച്ചുപോകാനാണ് കേന്ദ്രത്തിന്റെ താത്പര്യമെന്നും കണ്ണന്താനം പറഞ്ഞു. തുഷാർ വെള്ളാപ്പള്ളി പദ്ധതിയുടെ മേൽനോട്ടം വഹിക്കണമെന്നും കണ്ണന്താനം പ്രസംഗത്തിൽ ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ പ്രസംഗിച്ച സ്വാമി വിശുദ്ധാനന്ദ പദ്ധതി നടപ്പാക്കുന്നതിൽ കേന്ദ്രസർക്കാരിനെയും ബി.ജെ.പി. ദേശീയ പ്രസിഡന്റ് അമിത്ഷായെയും പ്രശംസിച്ചു. ഇതിനുശേഷമായിരുന്നു മന്ത്രി കടകംപള്ളിയുടെ ഊഴം. എന്നാൽ കടകംപള്ളിയുടെ പ്രസംഗം കഴിഞ്ഞതിനുപിന്നാലെ സ്വാമി ശാരദാനന്ദ മന്ത്രിക്ക് മറുപടി നൽകി. ഗൂഢനീക്കങ്ങൾ സന്യാസിമാരുടെ രീതിയല്ലെന്നും ശിവഗിരി മഠത്തിലെ സന്യാസിമാർക്ക് രാഷ്ട്രീയ താത്പര്യങ്ങൾ ഇല്ലെന്നുമായിരുന്നു സ്വാമി ശാരദാനന്ദ പ്രസംഗത്തിൽ പറഞ്ഞു. ഇതോടെ ശിവഗിരി തീർഥാടന സർക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് ആരോപണപ്രത്യാരോപണങ്ങൾക്കും വേദിയാവുകയായിരുന്നു. Content Highlights:minister kadakampally surendran against union govt sivagiri mutt
from mathrubhumi.latestnews.rssfeed http://bit.ly/2GzzE4O
via
IFTTT
No comments:
Post a Comment