ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് കശ്മീരില്‍ ഹര്‍ത്താല്‍; ജനജീവിതം സ്തംഭിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 15, 2019

ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് കശ്മീരില്‍ ഹര്‍ത്താല്‍; ജനജീവിതം സ്തംഭിച്ചു

ജമ്മു: പുൽവാമയിലുണ്ടായ ചാവേറാക്രമണത്തിൽ 45 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് ജമ്മു കശ്മീരിൽ വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ ജനജീവിതം സ്തംഭിച്ചു. ജമ്മു ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ജെസിസിഐ) ഹർത്താലിനെ അനുകൂലിച്ചതിനെ തുടർന്ന് വ്യാപാരി വ്യവസായികൾ കടകളടച്ച് പ്രതിഷേധത്തിൽ പങ്കുചേർന്നു. വാഹന ഉടമകളുടെ സംഘടനകൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചതിനാൽ പൊതുഗതാഗതം തടസപ്പെട്ടു. നാഷണൽ കോൺഫറൻസും ഹർത്താലിനെ അനുകൂലിച്ചു. താഴ്വരയിൽ സമാധാനാന്തരീക്ഷം പുനഃസൃഷ്ടിക്കാൻ എല്ലാവരും സഹായിക്കണമെന്ന് ജെസിസിഐ പ്രസിഡന്റ് ബി.രാജേഷ് ഗുപ്ത അഭ്യർഥിച്ചു. വിവിധ സാംസ്കാരിക, രാഷ്ട്രീയ സംഘടനകളും ഹർത്താലിന് ആഹ്വാനം നൽകിയിരുന്നു. പാകിസ്താനെതിരെ പ്രതിഷേധവുമായി കത്വയിലടക്കം ജനം തെരുവിലിറങ്ങി. സൈന്യത്തിനുനേരെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണങ്ങളിൽ ഒന്നാണ് പുൽവാമയിൽ നടന്നത്. സംഭവത്തെ തുടർന്ന് ഇന്റർനെറ്റ് സർവീസ് തൽക്കാലികമായി നിർത്തിവെച്ചു. ജമ്മുവിൽ ക്രമസമാധാനനില തകരാറിലാവാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. Content Highlights: Protest shutdown against terror attack affects life in Jammu


from mathrubhumi.latestnews.rssfeed http://bit.ly/2DHVK1Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages