ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് തീവണ്ടിയായ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദുഃഖ സാന്ദ്രമായ അന്തരീക്ഷത്തിൽ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽവച്ചാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് കർമ്മം നിർവഹിച്ചത്. റെയിൽവേ മന്ത്രി പിയൂഷ് ഗോയലും റെയിൽവേ ബോർഡ് അംഗങ്ങളും ചടങ്ങിനെത്തിയിരുന്നു. വന്ദേ ഭാരത് എക്സ്പ്രസിന്റെ നിർമ്മാണത്തിന്റെ പിന്നിൽ പ്രവർത്തിച്ച മുഴുവൻ എഞ്ചിനീയർമാരോടും ഡിസൈനർമാരോടും നന്ദി പറയുന്നതായി ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ നാലര വർഷമായി ഇന്ത്യൻ റെയിൽവേയെ മെച്ചപ്പെടുത്താനായി ആത്മാർഥമായി നാം ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെമി ഹൈസ്പീഡ് തീവണ്ടിയായ വന്ദേ ഭാരത് എക്സ്പ്രസിന്റെ പരമാവധി വേഗം മണിക്കൂറിൽ 160 കിലോമീറ്ററാണ്. ഡൽഹിയിൽ നിന്ന് വാരണാസിയിലേക്ക് വന്ദേ ഭാരത് എക്സ്പ്രസ് എത്തിച്ചേരുക ഒൻപത് മണിക്കൂർ 45 മിനുട്ടുകൊണ്ടാണ്. യാത്രക്കിടയിൽ കാൺപൂരിലും അലഹബാദിലും ഉള്ള 40 മിനുട്ട് വീതമുള്ള ഇടവേള ഉൾപ്പടെയാണ് ഈ സമയം. രണ്ട് എക്സിക്യൂട്ടിവ് ക്ലാസ് ഉൾപ്പടെ 16 എ.സി കോച്ചുകളാണ് തീവണ്ടിയിലുള്ളത്. 1128 യാത്രക്കാർക്ക് ഒരേ സമയം യാത്രചെയ്യാനാകും. PTI എല്ലാ കോച്ചുകളിലും ഓട്ടോമാറ്റിക്ക് ഡോറുകളാണ് മറ്റൊരു പ്രത്യേകത. ജി.പി.എസ് ബേസ്ഡ് ഓഡിയോ വിഷ്വൽ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റവും ഫ്രീ വൈഫൈയും വന്ദേ ഭാരത് എക്സ്പ്രസിലുണ്ട്. ഓരോ സീറ്റിലെയും വെളിച്ചം അതത് യാത്രക്കാർക്ക് ക്രമീകരിക്കാനാവും. ഓൺലൈൻ വഴിയാണ് ടിക്കറ്റ് ബുക്കിങ്. ചെയർകാർ ടിക്കറ്റിന് 1760 രൂപയും എക്സിക്യൂട്ടിവ് ക്ലാസിന് 3310 രൂപയുമാണ് നിരക്ക്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് വന്ദേ ഭാരത് എക്സ്പ്രസ് നിർമ്മിച്ചത്. 18 മാസം കൊണ്ടായിരുന്നു നിർമ്മാണം. വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യത്തെ ദിവസത്തെ യാത്രയിലെ മുഴുവൻ ടിക്കറ്റുംബുക്കുചെയ്തു കഴിഞ്ഞു. content highlights:PM flags off Indias fastest train Vande Bharat ExpressPM flags off Indias fastest train Vande Bharat Express
from mathrubhumi.latestnews.rssfeed http://bit.ly/2N8mrkO
via
IFTTT
No comments:
Post a Comment