വടകര: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ വടകര മണ്ഡലത്തിലെ ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം വലിയ ആത്മവിശ്വാസമാണ് ആർ.എം.പിക്ക് നൽകുന്നത്. മണ്ഡലത്തിൽ നിർണായക ശക്തിയാവുമെന്ന് കരുതുന്ന ആർ.എം.പിയുടെ പ്രതാപം ഒഞ്ചിയത്ത് അവസാനിച്ചെന്നും വൈര്യം മറന്ന് പ്രവർത്തകർ പാർട്ടിയിലേക്ക് തിരിച്ച് വന്നുവെന്നും സി.പി.എം നേതൃത്വം അടക്കം വിശ്വസിച്ച് പോന്നിരുന്ന സമയത്താണ് സി.പി.എമ്മിനെ പരാജയപ്പെടുത്തികൊണ്ട് ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ആർ.എം.പി നിലനിർത്തിയിരിക്കുന്നത്. ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. 328 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് പിന്തുണയോടെ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ആർ.എം.പി സ്ഥാനാർഥി പി.ശ്രീജിത്ത് വിജയിച്ചത്. ആകെ പോൾ ചെയ്ത 1313 വോട്ടിൽ 776 വോട്ട് ആർഎംപി സ്ഥാനാർഥി നേടി. എതിർ സ്ഥാനാർഥി രാജാറാം തൈപ്പള്ളി 459 വോട്ടും നേടി. ബിജെപിയിലെ ധനീഷ് 80 വോട്ട് കരസ്ഥമാക്കി. കഴിഞ്ഞ തവണ ഭൂരിപക്ഷം 577 ആയിരുന്നു. ഇത്തവണ ഭൂരിപക്ഷം കുറഞ്ഞുവെങ്കിലും പഞ്ചായത്ത് നിലനിർത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് ആർ.എം.പി. 17 അംഗ ഭരണസമിതിയിൽ ഇപ്പോൾ ആർ.എം.പിക്ക് ആറ് പേരായി. അഞ്ചാം വാർഡ് മെമ്പർ ഗോപിനാഥിന്റെ മരണത്തോടെയായിരുന്നു ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സി.പി.എമ്മിന്റെ ഉറച്ച കോട്ടയായിരുന്നു വടകര മണ്ഡലമെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയോട് അകന്ന് നിൽക്കുന്ന സ്വഭാവമായിരുന്നു വടകര കാണിച്ചിരുന്നത്. കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ വടകരയിൽ മത്സരിക്കാനെത്തിയതോടെയാണ് വടകര സി.പി.എമ്മന് ചീത്തപ്പേരുണ്ടാക്കി തുടങ്ങിയത്. എന്നാൽ ഇത്തവണ ഏത് വിധേനയും മണ്ഡലം തിരിച്ച് പിടിക്കുമെന്നുള്ള ഉറച്ച വിശ്വാസത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നതനിടെയാണ് ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ സി.പി.എം വീണ്ടും പരാജയം മണത്തത്. വടകര കോഴിക്കോട് മണ്ഡലത്തിൽ ഇരുമുന്നണികളുടേയും ജയപരാജയങ്ങളെ സ്വാധീനിക്കാനുള്ള വോട്ട് ആർ.എം.പിക്കുണ്ട്. വടകര മണ്ഡലത്തിൽ മാത്രം 50,000 ത്തോളം വോട്ടുണ്ടന്നാണ് ആർ.എം.പി അവകാശപ്പെടുന്നത്. എൽ.ജെ.ഡി എൽ.ഡി.എഫിലായതോടെ വടകരയിൽ ആർ.എം.പിയെ കൂടെ നിർത്താനുള്ള ശ്രമങ്ങൾ കോൺഗ്രസ് ആരംഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് പിന്തുണയോടെ തന്നെ വിജയം ആവർത്തിച്ചത്. വടകരയിൽ സ്വന്തം സ്ഥനാർഥിയെ നിർത്തുമെന്നാണ് ആർ.എം.പി ചൂണ്ടിക്കാട്ടുന്നത്. തങ്ങളുടെ സ്ഥാനാർഥിക്ക് കോൺഗ്രസിന്റെ പിന്തുണ ലഭിച്ചാൽ സ്വീകരിക്കുമെന്നും പറയുന്നുണ്ട്. എന്നാൽ വടകര തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെ ശക്തമായ സ്വന്തം സ്ഥാനാർഥികളെ സി.പി.എം മണ്ഡലത്തിൽ ഇറക്കുമെന്നാണറിയുന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് എന്നിവരുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നവരിൽ പ്രധാനപ്പെട്ടത്. ഏഴ് നിയോജക മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന വടകര ലോക്സഭാ മണ്ഡലത്തിൽ കുറ്റ്യാടി മാത്രമാണ് നിലവിൽ ഇടുപക്ഷത്തോടൊപ്പമില്ലാത്തത്. Content Highlights:CPM faulted RMP, without end glory in Onchiyam
from mathrubhumi.latestnews.rssfeed http://bit.ly/2IgsHs1
via
IFTTT
No comments:
Post a Comment