വ്യാജവാർത്തകൾ പ്രചരിക്കുന്നതിന്റെ പേരിൽ കഴിഞ്ഞ കുറച്ചു നാളുകളായി വാട്സാപ്പ് പഴികേൾക്കുന്നുണ്ട്. ആൾക്കൂട്ട കൊലപാതകങ്ങളും, സംഘട്ടനങ്ങളും, ഹർത്താലുകളും വരെ വാട്സാപ്പ് സന്ദേശങ്ങളുടെ ശക്തിയിൽ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട സംഭവങ്ങളുണ്ട്. ആ സാഹചര്യത്തിലാണ് വ്യാജവാർത്തകളുടെ പ്രചാരണത്തിന് അടിയന്തിരമായി അറുതിവരുത്തണമെന്നാവശ്യപ്പെട്ട് ഭരണകർത്താക്കളിൽ നിന്നും വാട്സാപ്പിന് മേൽ സമ്മർദം കൂടിയത്. ഈ സമ്മർദങ്ങൾക്ക് വഴങ്ങിയാണ് വാട്സാപ്പ് ഇന്ത്യയിൽ തങ്ങളുടെ മെസ്സേജിങ് ആപ്ലിക്കേഷൻ വഴി ഫോർവേഡ് ചെയ്യാവുന്ന മെസ്സേജുകളുടെ എണ്ണം അഞ്ച് ആയിചുരുക്കുകയും സസ്പീഷ്യസ് ലിങ്ക്, ഫോർവാഡഡ് ലേബൽ തുടങ്ങിയ ഫീച്ചറുകൾ അവതരിപ്പിക്കുകയും ചെയ്തത്. പത്രമാധ്യമങ്ങൾ വഴി വ്യാജവാർത്തകൾക്കെതിരെ ഒരു ബോധവൽക്കരണവും നടത്തുകയുമുണ്ടായി. എന്നാൽ ഒറ്റത്തവണ അഞ്ച് ചാറ്റുകളിലേക്ക് മാത്രം ഫോർവേഡ് എന്ന നിയന്ത്രണം എളുപ്പം മറികടക്കാനാവുമെന്നാണ് പുതിയ കണ്ടെത്തൽ. അതായത് പഴയപോലെ കോൺടാക്റ്റ് ലിസ്റ്റിലുള്ള മുഴുവൻ ആളുകൾക്കും ഒരു സന്ദേശം ഒരേ സമയം അയക്കാൻ ഇപ്പോഴും നിഷ്പ്രയാസം സാധിക്കും. പക്ഷെ, ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമേ അതിന് സാധിക്കൂ. അതായത് വാട്സാപ്പ് ഫോർവേഡ് സന്ദേശങ്ങൾ നിയന്ത്രണം കൊണ്ടുവരുന്നതിന് മുമ്പുള്ള പഴയ വാട്സാപ്പ് പതിപ്പ് ഫോണിലുള്ളവർക്ക് സന്ദേശങ്ങൾ നിയന്ത്രണം കൂടാതെ അയക്കാനാവും. വാട്സാപ്പിന്റെ പഴയ പതിപ്പുകൾ ഇന്റർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. എന്നാൽ പഴയ പതിപ്പ് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ തീയ്യതിയും സമയവും തിരിച്ചറിഞ്ഞ് ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യാനുള്ള നിർദേശം ആൻഡ്രോയിഡ് ഫോണുകൾ നൽകാറുണ്ട്. ആ നിർദേശം പാലിച്ചില്ലെങ്കിൽ സാധാരണ നിലയിൽ പഴയ പതിപ്പ് ആപ്ലിക്കേഷൻ ഫോണിൽ ഉപയോഗിക്കാനാവില്ല. എന്നാൽ ഫോണിലെ സെറ്റിങ്സിൽ സമയം ഓട്ടോമാറ്റിക് ആയി തീരുമാനിക്കുന്ന ക്രമീകരണം ഓഫ് ചെയ്ത്. പഴയ തീയ്യതികളിൽ ഏതെങ്കിലും സെറ്റ് ചെയ്താൽ പഴയ വാട്സാപ്പ് ആപ്ലിക്കേഷൻ ആൻഡ്രോയിഡ് ഫോണുകളിൽ ഉപയോഗിക്കാനാവുമെന്ന് വെബ് ഡെവലപ്പറായ അരവിന്ദ് മംഗലശേരി പറയുന്നു. വ്യാജ വാർത്തകളുടെ പ്രചാരണം വാട്സാപ്പ് ആഗോള തലത്തിൽ നേരിടുന്ന വെല്ലുവിളിയാണ്. സന്ദേശങ്ങൾ ഫോർവേഡ് ചെയ്യാവുന്ന ചാറ്റുകളുടെ എണ്ണത്തിൽ അവതരിപ്പിച്ച നിയന്ത്രണം അടുത്തിടെയാണ് വാട്സാപ്പ് ആഗോള തലത്തിൽ അവതരിപ്പിച്ചത്. വ്യാജ വാർത്തകളെ കൂടാതെ, ചൈൽഡ് പോണോഗ്രഫി, ഭീകരവാദം പോലുള്ളവയും വാട്സാപ്പിലെ എന്റ് റ്റു എന്റ് എൻക്രിപ്ഷൻ ദുരുപയോഗം ചെയ്ത് നടക്കുന്നത്വാട്സാപ്പിന് തലവേദനായിട്ടുണ്ട്. Content Highlightsഛbypassing whatsapp forward message limit to five chats
from mathrubhumi.latestnews.rssfeed http://bit.ly/2V2gzwh
via
IFTTT
No comments:
Post a Comment