വാരണാസി: ഉത്തർ പ്രദേശിലെ വാരണാസിയിൽ ഒരു ക്രിക്കറ്റ് മത്സരം നടന്നു. അതിനിപ്പോൾ എന്താണിത്ര പറയാനെന്ന് ആലോചിക്കേണ്ട, ആ ക്രിക്കറ്റ് കളിക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. സംസ്കൃത കമന്ററിയോടെ ദോത്തിയും കുർത്തയും ധരിച്ചായിരുന്നു ആ ക്രിക്കറ്റ് മത്സരം. സംസ്കൃത ക്രിക്കറ്റ് ലീഗ് എന്ന പേരിലുള്ള ഈ ടൂർണമെന്റ് പത്ത് ഓവർ മത്സരമായാണ് സംഘടിപ്പിച്ചത്. അഞ്ച് ടീമുകൾ മൽസരത്തിൽ പങ്കെടുത്തു. സംസ്ഥാനത്തെ നിരവധി സംസ്കൃത കോളേജുകളിലെ വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. സമ്പൂർണാനന്ദ് സംസ്കൃത വിദ്യാലയയുടെ 75-ാം സ്ഥാപക ദിനത്തോടനുബന്ധിച്ചായിരുന്നു ടൂർണമെന്റ് സംഘടിപ്പിച്ചത്. ഇതിന് പിന്നാലെ അമ്പയറുടെയും കമന്റേറ്ററുമാരുടെയും വസ്ത്രധാരണം ചർച്ചാവിഷയമാകുകയായിരുന്നു. സംസ്കൃത വിദ്യാർത്ഥികളെ കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രചോദിപ്പിക്കുക എന്നതാണ് ടൂർണമെന്റിന്റെ ഉദ്ദേശമെന്ന് സംസ്കൃത അധ്യാപകൻ ഗണേഷ് ദത്ത് ശാസ്ത്രി വ്യക്തമാക്കി. ടൂർണമെന്റ് അതിന്റെ അവതരണത്താൽ വേറിട്ടു നിന്നെന്ന് ശാസ്ത്രത്ത് മഹാവിദ്യാലയയിലെ ആചാര്യ പവൻ കുമാർ ശാസ്ത്രിയും പ്രതികരിച്ചു. These players in Varanasi played #cricket in dhoti-kurta. Also, commentary in Sanskrit was a delight for the crowd.https://t.co/tFaKTXeWtv pic.twitter.com/ikL6QeHXey — Mumbai Mirror (@MumbaiMirror) February 12, 2019 Content Highlights: Cricketers In Dhoti Kurta, Sanskrit Commentary Unique Match in Varanasi
from mathrubhumi.latestnews.rssfeed http://bit.ly/2SXWXMa
via
IFTTT
No comments:
Post a Comment