ഭീകരാക്രമണവും കണ്ണുതുറപ്പിക്കുന്നില്ല; മസൂദ് അസര്‍ വിഷയത്തില്‍ ഇന്ത്യയുടെ ആവശ്യം നിരസിച്ച് ചൈന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 15, 2019

ഭീകരാക്രമണവും കണ്ണുതുറപ്പിക്കുന്നില്ല; മസൂദ് അസര്‍ വിഷയത്തില്‍ ഇന്ത്യയുടെ ആവശ്യം നിരസിച്ച് ചൈന

ബെയ്ജിങ്: 44 ജവാന്മാർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തിന് ശേഷവും ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് മുഖംതിരിച്ച് ചൈന. പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്ഷെ മുഹമ്മദ് ഭീകരസംഘടന ഏറ്റെടുത്തിരുന്നു. ലോകരാജ്യങ്ങൾ മുഴുവൻ ഭീകരാക്രമണത്തെ അപലപിച്ച സാഹചര്യത്തിൽ ചൈന നിലപാട് മാറ്റിയേക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ, ഭീകരാക്രമണത്തെ അപലപിച്ച ചൈന മസൂദ് അസർ വിഷയത്തിൽ നിലപാട് മാറ്റുമെന്ന സൂചനനൽകാൻ തയ്യാറായില്ല. രക്ഷാസമിതിയിൽ വീറ്റോ അധികാരമുള്ള ചൈനയാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന യു.എന്നിലെ ഇന്ത്യയുടെ ആവശ്യത്തിന് നിരന്തരം തടയിടുന്നത്. പാകിസ്താനുമായുള്ള അടുപ്പമാണ് ചൈനയുടെ നീക്കത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. പുൽവാമ ഭീകരാക്രമണംനടുക്കുന്നതാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. എല്ലാതരം ഭീകരവാദത്തെയും ചൈന എതിർക്കുന്നു. വിവിധ രാജ്യങ്ങൾ പ്രാദേശികമായി സഹകരിച്ച് ഭീകരവാദം തുടച്ചുനീക്കാനും സമാധാനം കൊണ്ടുവരാനും ശ്രമിക്കണം. എന്നാൽ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന കാര്യത്തിൽ ഓരോ സംഘടനയ്ക്കും കൃത്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നടപടിക്രമങ്ങൾ പാലിച്ച് ചൈന തുടർന്നും മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാസമിതിയിൽ അഭിപ്രായ ഐക്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജെയ്ഷെ മുഹമ്മദ് തലവനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യൻനീക്കങ്ങൾ ചൈന തടസപ്പെടുത്തുന്നത്. Content Highlights:China, Mazood Azhar, Global Terrorist, UN


from mathrubhumi.latestnews.rssfeed http://bit.ly/2X4jPsH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages