മറ്റു ചര്‍ച്ചകള്‍ ഇല്ല, സര്‍ക്കാരിന് പൂര്‍ണപിന്തുണ; പുല്‍വാമ വിഷയത്തില്‍ രാഹുല്‍ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 15, 2019

മറ്റു ചര്‍ച്ചകള്‍ ഇല്ല, സര്‍ക്കാരിന് പൂര്‍ണപിന്തുണ; പുല്‍വാമ വിഷയത്തില്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വരും ദിവസങ്ങളില്‍ മറ്റു വിഷയങ്ങളില്‍ ചര്‍ച്ചകള്‍ ഒന്നും ഇല്ലെന്ന് അദ്ദേഹം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

''ഈ പ്രതിസന്ധി സമയത്ത് സര്‍ക്കാരിനെയും സൈനീകരേയും പിന്തണക്കുന്നു. ഒരു ശക്തിക്കും ഒരു വിദ്വേഷത്തിനും വൈരാഗ്യത്തിനും ഇത്തരമൊരു കാര്യം സ്നേഹത്താലും അനുകമ്പയാലും കെട്ടിപ്പടുക്കപ്പെട്ട നമ്മുടെ രാജ്യത്തോട് ചെയ്യാനാവില്ല. ഒരു ശക്തിക്കും ഇന്ത്യയെ ഭിന്നിപ്പിക്കാനാവില്ല. കോണ്‍ഗ്രസ്സ് പാര്‍ട്ടിയും പ്രതിപക്ഷ കക്ഷികളെല്ലാവരും തന്നെയും ഈ പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാരിനും ജവാന്മാര്‍ക്കുമൊപ്പം നില്‍ക്കും. മറ്റൊരുതരത്തിലുള്ള ചര്‍ച്ചകള്‍ക്കും ഞങ്ങളിലെന്നും'' അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് പാര്‍ട്ടിയും ഭൂരിഭാഗം വരുന്ന പ്രതിപക്ഷ പാര്‍ട്ടികളും ഈ പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാരിനും സൈന്യത്തിനും ഒപ്പമാണെന്നും വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുന്നതിന് തൊട്ടുമുന്‍പ് മാധ്യമങ്ങളോടായി പറഞ്ഞു.

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും രാഹുല്‍ ഗാന്ധിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു.



from mangalam.com http://bit.ly/2SA736S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages