വെള്ളാപ്പള്ളി പ്രസിഡന്റായ ക്ഷേത്രത്തിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ വന്‍തുക സഹായം; പ്രളയം വന്ന് നട്ടംതിരിയുമ്പോഴും ഉപകാരസ്മരണയൊ ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 15, 2019

വെള്ളാപ്പള്ളി പ്രസിഡന്റായ ക്ഷേത്രത്തിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ വന്‍തുക സഹായം; പ്രളയം വന്ന് നട്ടംതിരിയുമ്പോഴും ഉപകാരസ്മരണയൊ ?

കണിച്ചുകുളങ്ങര: വെള്ളാപ്പള്ളി നടേശന്റെ ക്ഷേത്രത്തെ സ്വദേശി ദര്‍ശനില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെ കോടികളുടെ സഹായവുമായി സംസ്ഥാന സര്‍ക്കാര്‍. വെള്ളാപ്പള്ളി ദേവസ്വം പ്രസിഡന്റായ കണിച്ചുകുളങ്ങര ക്ഷേത്രത്തിനാണ് സര്‍ക്കാരിന്റെ മൂന്നര കോടിയുടെസഹായം ലഭിച്ചിരിക്കുന്നത്.

ക്ഷേത്രത്തിന്റെ ബഹുനിലകെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായാണ് സംസ്ഥാന ടൂറിസം വകുപ്പ് മൂന്നരക്കോടി രൂപ നല്‍കിയത്. ഈ മാസം 25ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരന്‍ എന്നിവര്‍ സംബന്ധിക്കും.

എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ഇടതുനിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് വെള്ളാപ്പള്ളി നടേശന് സഹായം ലഭിച്ചതെന്നാണ് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രളയ ദുരിതത്തിന് ശേഷം കഷ്ടപ്പെടുന്ന കേരളത്തില്‍ ഇത്തരത്തില്‍ കോടികള്‍ ഒരു സ്വകാര്യ ക്ഷേത്രത്തിന് നല്‍കുന്നതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പോടെയാണ് വെള്ളാപ്പള്ളി നടേശന്‍ ഇടതപക്ഷത്തോട് ചേര്‍ന്നത്. ഇടത് നേതാവിനെ വിജയിപ്പിക്കണമെന്ന നിര്‍ദ്ദേശവും വെള്ളാപ്പള്ളി സമുദായാംഗങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. പിന്നീട് സര്‍ക്കാര്‍ പ്രതിരോധത്തിലാകുന്ന ഏതൊരു വിഷയങ്ങള്‍ക്കും പിന്തുണയുമായി വെള്ളാപ്പള്ളി രംഗത്തുവന്നിരുന്നു.ഇതിനിടയിലാണ് വെള്ളാപ്പള്ളി നടേശന്‍ ദേവസ്വം പ്രസിഡണ്ടായ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് വേണ്ടി ടൂറിസം വകുപ്പ് കെട്ടിടം നിര്‍മ്മിച്ച് കൊടുക്കുക്കാന്‍ തീരുമാനിച്ചത്.



from mangalam.com http://bit.ly/2TWgom9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages