തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം. എല്‍.ഡി.എഫിന് നേരിയ മേല്‍ക്കൈ അവകാശപ്പെടാമെങ്കിലും ഒഞ്ചിയത്ത് ആര്‍.എം.പി നേടിയ വിജയം സി.പി.എമ്മിന് കനത്ത തിരിച്ചടിയായി. ബി.ജെ.പി ഇതുവരെ ഒരു സീറ്റിലും വിജയിച്ചില്ല.
കോഴിക്കോട് ഒഞ്ചിയത് യു.ഡി.എഫിന്റെ പിന്തുണയോടെ മത്സരിച്ച ആര്‍. എം. പി. വിജയിച്ചു. ഇവിടെ പഞ്ചായത്ത് ഭരണം ആര്‍.എം.പിക്കാണ്. ലോകസ്ഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഒഞ്ചിയത്തിന്റെ മനസ്സ് എവിടേക്കാണെന്ന സൂചന നല്‍കുന്നതാണ് ഈ ഫലം.
കണ്ണൂര്‍ ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് വാര്‍ഡുകളിലും എല്‍ ഡി എഫിനാണ് വിജയം. ശ്രീകണ്ഠപുരം മുന്‍സിപ്പാലിറ്റി കാവുമ്പായി വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഇ രാജന്‍ 245 വോട്ടിന് വിജയിച്ചു. യു ഡി എഫിലെ പി മാധവനെയാണ് തോല്‍പ്പിച്ചത്. കല്യാശ്ശേരി പഞ്ചായത്തിലെ വെള്ളാഞ്ചിറ വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ മോഹനന്‍ 639 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു
യു ഡി എഫ് സ്ഥാനാര്‍ഥി പ്രമോദിനെയാണ് തോല്‍പ്പിച്ചത്
കീഴല്ലൂര്‍ പഞ്ചായത്ത് എളംമ്പാറ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആര്‍ കെ കാര്‍ത്തികേയന്‍ 269 വോട്ടിന് വിജയിച്ചു. യു ഡി എഫ് സ്ഥാനാര്‍ഥി കെ എം പ്രേമരാജനെയാണ് തോല്പിച്ചത്.
പാലക്കാട് നഗരസഭയിലെ കല്‍പ്പാത്തി രണ്ടാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. പി.എസ് വിബിന്‍ 421 വോട്ടുകള്‍ക്ക് വിജയിച്ചു.
അഗളി പഞ്ചായത്ത് പാക്കുളം നാലാം വാര്‍ഡ് യു ഡി എഫ് നിലനിര്‍ത്തി. 14 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയറാം വിജയിച്ചത്. കഴിഞ്ഞ തവണ 50 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. വോട്ടുനില: യു ഡി എഫ് -300, എല്‍ ഡി എഫ് -286, ബി ജെ പി -164
പട്ടാമ്പി തിരുമറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂര്‍ വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥി ടിപി സലാമു വിജയിച്ചു 248 വോട്ടിന്റെ ഭൂരിപക്ഷത്തില്‍. സിപിഎം വാര്‍ഡ് നിലനിര്‍ത്തി.
ആലപ്പുഴ ജില്ലയിലെ നാല് വാര്‍ഡ് കളിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടെണ്ണത്തില്‍ എല്‍.ഡി.എഫും, ഒരെണ്ണത്തില്‍ യു.ഡി.എഫും ഒരു
വാര്‍ഡില്‍ കോണ്‍ഗ്രസ്സ് വിമതനും വിജയിച്ചു. എല്‍.ഡി.എഫില്‍ നിന്നും ഒരു സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു. ആലപ്പുഴ നഗരസഭ വാര്‍ഡില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി.
രണ്ട് പഞ്ചായത്ത് വാര്‍ഡ് കളിലേയ്ക്കും, രണ്ട് നഗരസഭ വാര്‍ഡ് കളിലേയ്ക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കായംകുളം നഗരസഭ 12-ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സുഷമാ അജയന്‍446 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇവിടെ സി.പി.എം സീറ്റ് നിലനിര്‍ത്തി.
കരുവാറ്റ പഞ്ചായത്ത് നാരായണവിലാസം വാര്‍ഡ് എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു.102 വോട്ടുകള്‍ക്ക് യു.ഡി.എഫിലെ സുകുമാരിയമ്മയാണ് വിജയിച്ചത്.
കൈനകരി പഞ്ചായത്തിലെ ഭജനമഠം വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി. സി.പി.എമ്മിലെ ബീനാ വിനോദ് 105 വോട്ട്കളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
ആലപ്പുഴ നഗരസഭ ജില്ലാ കോടതി വാര്‍ഡില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി. കെ.സി വേണുഗോപാല്‍ എം.പി.യുമായുണ്ടായ അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് കോണ്‍ഗ്രസ്സ് അംഗത്വവും, കൗണ്‍സിലര്‍ സ്ഥാനവും രാജിവച്ച ബി.മെഹബൂബാണ് ഇവിടെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. സ്വതന്ത്രനായി മത്സരിച്ച മെഹബൂബ് 524 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിജയം നേടിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് 294 വോട്ടും, എന്‍.സി.പി സ്ഥാനാര്‍ത്ഥിക്ക് 272 വോട്ടും ലഭിച്ചു. ബി.ജെ.പിക്ക് ലഭിച്ചത് 59 വോട്ട്. കെ.സി വേണുഗോപാലിന് ജനങ്ങള്‍ നല്‍കിയ മറുപടിയാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് മെഹബൂബ് പ്രതികരിച്ചു.
വയനാട്ടിലെ നെല്‍മേനി പഞ്ചായത്ത് മംഗലം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫിന് വിജയം.നിലവില്‍ എല്‍.ഡി.എഫിന് 14 ഉം ,യു.ഡി.എഫിന് 8 ഉം അംഗങ്ങളാണ് പഞ്ചായത്തില്‍ ഉള്ളത്. എന്നാല്‍ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നതിനാല്‍ ,ആ വിഭാഗത്തില്‍ നിന്ന് മറ്റ് മെമ്പര്‍മാര്‍ ഇല്ലാത്തതിനാല്‍ ഇന്ന് യു.ഡി.എഫില്‍ നിന്ന് വിജയിച്ച കെ.സി പത്മനാഭനായിരിക്കും ഇനി പ്രസിഡന്റ്.
കോട്ടയം നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ യുഡിഎഫിന് അട്ടിമറി വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ 17 വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി ഷിബു ചാക്കോ തോല്‍പ്പിച്ചത്. കഴിഞ്ഞ മൂന്നു തവണ എല്‍ഡിഎഫ് വിജയിച്ചിരുന്ന സീറ്റ് ആയിരുന്നു ഇത്. സിപിഐ പ്രതിനിധി അസുഖബാധിതനായതിനെ തുടര്‍ന്ന് രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്
from mangalam.com http://bit.ly/2Bzwg6M
via IFTTT
No comments:
Post a Comment