കൊല്‍ക്കത്ത: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്ടര്‍ ഇറക്കാനുള്ള അനുമതി നിഷേധിച്ച് മമത സര്‍ക്കാര്‍. കൊല്‍ക്കത്തയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ വടക്കന്‍ ബംഗാളില്‍ ബലൂര്‍ഗട്ടില്‍ ഇന്ന് നടത്താനിരുന്ന റാലിയില്‍ പങ്കെടുക്കാനായി എത്താനിരിക്കെയാണ് യോഗി ആദിത്യനാഥിന്റെ ഹെലികോപ്ടര്‍ ഇറക്കാനുള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചത്.
മുന്‍കൂര്‍ അറിയിപ്പൊന്നും ലഭിക്കാതെയാണ് അനുമതി നിഷേധിച്ചതെന്ന് യോഗി ആദിത്യനാഥിന്റെ ഓഫീസ് ആരോപിക്കുന്നു. യുപി മുഖ്യമന്ത്രിയുടെ ജനപ്രീതിയില്‍ ഭയന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഹെലികോപ്ടര്‍ ഇറക്കാനുള്ള അനുമതി പോലും നിഷേധിച്ചതെന്ന് യോഗിയുടെ ഇന്‍ഫോര്‍മേഷന്‍ അഡ്‌വൈസര്‍ മൃത്യുഞ്ജയ്കുമാര്‍ പറഞ്ഞു. ബംഗാളിലെ രണ്ട് റാലികളിലാണ് യോഗി റാലി ഇന്ന് നടക്കാനിരുന്നത്.
നേരത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടത്താനിരുന്ന രഥയാത്രയ്ക്കും മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ബംഗാളിലെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ശനിയാഴ്ച നടന്ന റാലിയില്‍ മോഡി മമതയ്‌ക്കെതിരെ തുറന്നടിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് മമതയ്‌്െകകതിരെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി.
from mangalam.com http://bit.ly/2UGE0et
via IFTTT
No comments:
Post a Comment