വെല്ലിങ്ടണില്‍ ഇന്ത്യന്‍ അപാരത: കിവീസിനെ എറിഞ്ഞിട്ടു, വിജയം 35 റണ്‍സിന്, 4-1 ന് പരമ്പര - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 3, 2019

വെല്ലിങ്ടണില്‍ ഇന്ത്യന്‍ അപാരത: കിവീസിനെ എറിഞ്ഞിട്ടു, വിജയം 35 റണ്‍സിന്, 4-1 ന് പരമ്പര

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 35 റണ്‍സ് വിജയം. 253 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കിവീസിനെ 217 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞൊതുക്കുകയായിരുന്നു. മാറ്റ് ഹെന്റി അവസാന നിമിഷം രണ്ട് സിക്‌സ് ഉള്‍പ്പെടെ ഉയര്‍ത്തി കിവീസിന് വിജയ പ്രതീക്ഷ നല്‍കിയെങ്കിലും, മറുവശത്ത് ബോള്‍ട്ടിന്റെ വിറ്റെടുത്ത് ഭുവനേശ്വര്‍ കുമാര്‍ കിവി പ്രതീക്ഷയ്ക്ക് ഫുള്‍സ്‌റ്റോപ്പിട്ടു. ഇതോടെ അഞ്ചു മത്സരങ്ങളുള്ള ഏകദിന പരമ്പര ഇന്ത്യ 4-1 ന് സ്വന്തമാക്കി.

ഇന്ത്യയ്ക്കായി യുസ്‌വേന്ദ്ര ചഹല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി, മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, ഭുവനേശ്വര്‍ കുമാര്‍, കേദാര്‍ ജാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 32 പന്തില്‍ 44 റണ്‍സെടുത്ത ജെയിംസ് നീഷാമാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍.

ഓപ്പണര്‍ കോളിന്‍ മണ്‍റോ(18 പന്തില്‍ 24)ഹെന്റി നിക്കോള്‍സ്( 15 പന്തില്‍ എട്ട്), റോസ് ടെയ്‌ലര്‍( നാല് പന്തില്‍ ഒന്ന്), നായകന്‍ കെയ്ന്‍ വില്യംസണ്‍( 73 പന്തില്‍ 39), ടോം ലാതം(49 പന്തില്‍ 37), കോളിന്‍ ഗ്രാന്‍ഡ്‌ഹോം( എട്ട് പന്തില്‍ 11) നിഷാം (32 പന്തില്‍44 റണ്‍സ്), ടോഡ് ആസില്‍ (16 പന്തില്‍ 10), മിച്ചല്‍ സാന്റനര്‍(37 പന്തില്‍ 22) ട്രെന്റ് ബോള്‍ട്ട്( 1) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കിവീസ് ബൗളര്‍മാര്‍ തുടക്കത്തിലെ തന്നെ ഇന്ത്യയെ വിറപ്പിച്ചു. നാല് മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ 18 റണ്‍സ് ചേര്‍ക്കുന്നതിനിടെ പവലിയനില്‍ മടങ്ങിയെത്തി. 49.5 ഓവറില്‍ 252 റണ്‍സിന് ഇന്ത്യയുടെ എല്ലാവരും പുറത്തായി.

കൂട്ടത്തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചത് റായിഡു -വിജയ് ശങ്കര്‍ സഖ്യമാണ്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 98 റണ്‍സ് കൂട്ടിച്ചേര്‍ത്തു. റായിഡു 90 റണ്‍സിന് പുറത്തായി. വിജയ് ശങ്കര്‍ 45 റണ്‍സിനും പുറത്തായി. അവസാന ഓവറുകളില്‍ ഹര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ടും കൂടിയായപ്പോള്‍ ഇന്ത്യ പൊരുതാനുള്ള സ്‌കോറിലെത്തി. 22 പന്തില്‍ നിന്നും 45 റണ്‍സാണ് പാണ്ഡ്യ നേടിയത്.

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയെ കിവീസ് ബൗളര്‍മാര്‍ തുടക്കത്തില്‍ തന്നെ ഞെട്ടിച്ചു. അഞ്ചാം ഓവറില്‍ നായകന്‍ രോഹിത് ശര്‍മ്മ രണ്ടു റണ്‍സുമായി പുറത്ത്. ഹെന്റിക്കായിരുന്നു വിക്കറ്റ്. അടുത്ത ഓവറില്‍ ആറ് റണ്‍സുമായി ധവാനെ ബോള്‍ട്ടും മടക്കി. വണ്‍ഡൗണായി എത്തിയ ശുഭ്മാന്‍ ഗില്ലിനെ(7) ഏഴാം ഓവറില്‍ ഹെന്റി തന്നെ വീഴ്ത്തി. പരുക്ക് മാറി തിരികെ എത്തിയ എംഎസ് ധോണിയെയും നില ഉറപ്പിക്കുന്നതിന് മുമ്പ് കിവീസ് ബൗളര്‍മാര്‍ പിഴുതു. ഒരു റണ്‍സാണ് ധോണിയുടെ സമ്പാദ്യം.

പിന്നീട് ക്രീസില്‍ ഒന്നിച്ച വിജയ് ശങ്കറും അമ്പാട്ടി റായിഡുവും ചേര്‍ന്ന് ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. അഞ്ചാം വിക്കറ്റില്‍ ഉരുവരും ചേര്‍ന്ന് 98 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 32ാം ഓവറില്‍ 45 റണ്‍സില്‍ നില്‍ക്കെ വിജയ് ശങ്കര്‍ റണ്‍ഔട്ട് ആവുകയായിരുന്നു. പിന്നീടെത്തിയ കേദാര്‍ ജാദവിനൊപ്പം ബാറ്റ് വീശിയ റായിഡു 44ാം ഓവറില്‍ ഹെന്‍!റിക്ക് മുന്നില്‍ വീണു. പിന്നീട് രണ്ട് ഓവറുകളുടെ ഇടവേളയില്‍ കേദാര്‍ ജാദവിനെയും ഹെന്റി പുറത്താക്കി. 45 പന്തില്‍ 34 റണ്‍സാണ് ജാദവ് നേടിയത്.

അവസാന ഓവറുകളില്‍ ഹര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ടും ഇന്ത്യയ്ക്ക് രക്ഷയായി. 47ാം ഓവറില്‍ ആഷിലിനെ തുടര്‍ച്ചയായി മൂന്ന് തവണ അതിര്‍ത്തിക്ക് മുകളിലൂടെ പറത്തി. 22 പന്തില്‍ 45 റണ്‍സെടുത്ത പാണ്ഡ്യയെ 49ാം ഓവറിലെ അവസാന പന്തിലാണ് നീഷാന് പുറത്താക്കാനായത്. ബോള്‍ട്ട് എറിഞ്ഞ അവസാന ഓവറില്‍ നാലാം പന്തില്‍ ഭുവിയും(6) അഞ്ചാം പന്തില്‍ ഷമിയും(1) വീണതോടെ ഇന്ത്യ ഓള്‍ഔട്ടായി.



from mangalam.com http://bit.ly/2S3bhn0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages