ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിന്റെ അറസ്റ്റ് വൈകുന്നു; നിരാഹാരസമരം തുടങ്ങുമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 3, 2019

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിന്റെ അറസ്റ്റ് വൈകുന്നു; നിരാഹാരസമരം തുടങ്ങുമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍

വയനാട്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവ് ഒ.എം ജോര്‍ജിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതി ജോര്‍ജിനെക്കുറിച്ച് വിവരം നല്‍കിയിട്ടും ഇയാളെ പിടികൂടുന്നില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുറ്റപ്പെടുത്തി. പണം നല്‍കി കേസൊതുക്കാന്‍ ശ്രമിച്ചവറക്കെതിരെയും നടപടി എടുത്തിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. പ്രതിയെ പിടികൂടിയില്ലെങ്കില്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ നിരാഹാര സമരം തുടങ്ങുമെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

ഒ.എം ജോര്‍ജ് ഒളിവിലാണ്. ഇയാളെക്കുറിച്ച് തുമ്പ് കിട്ടാത്തതിനാലാണ് അറസ്റ്റ് വൈകുന്നതെന്നാണ് പോലീസിന്റെ വിശദീകരണം. ഒളിവില്‍ കഴിയുന്ന ജോര്‍ജ് വീട്ടില്‍ എത്തുന്നുണ്ടോ എന്നറിയാനാണ് അയാളുടെ വീട്ടില്‍ പോകുന്നതെന്നും പോലീസ് പറയുന്നു.

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ഒന്നര വര്‍ഷം പീഡിപ്പിച്ചുവെന്നാണ് ഒ.എം ജോര്‍ജിനെതിരായ കേസ്. വയനാട് ഡി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്ന ഇയാളെ പാര്‍ട്ടി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ജോര്‍ജ് പീഡിപ്പിച്ച പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്.



from mangalam.com http://bit.ly/2S8aBgk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages