വാഷിങ്ടൺ: സ്ത്രീകളെ നിരീക്ഷിക്കാൻ സൗകര്യമൊരുക്കുന്ന സൗദി അറേബ്യൻ ഭരണകൂടത്തിന്റെ മൊബൈൽ ആപ്പ് നിർത്തിവെക്കണമെന്ന് യുഎസ് സെനറ്റ് അംഗങ്ങൾ ഗൂഗിളിന്റെയും ആപ്പിളിന്റെയും മേധാവികളോട് ആവശ്യപ്പെട്ടു. സെനറ്റ് അംഗങ്ങളായ റോൺ വൈഡനും ഡി ഓറിയുമാണ് ഇത്തരമൊരാവശ്യം ഉന്നയിച്ച് ഇരുമേധാവികൾക്കും കത്തയച്ചത്. സ്ത്രീവിരുദ്ധവും വിവേചനപരവുമായ ആപ്പ്ഗൂഗിളും ആപ്പിളും ആപ്പ് സ്റ്റോറുകളിൽനിന്ന് ഒഴിവാക്കണമെന്ന്മനുഷ്യാവകാശ പ്രവർത്തകരും ആവശ്യപ്പെടുന്നുണ്ട്. സൗദി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സേവനങ്ങൾക്കായി ഉപയോഗിക്കാവുന്ന അബ്ഷെർ(absher) ആപ്പ് ഇ ഗവൺമെന്റ് പോർട്ടലിന്റെ സൗകര്യങ്ങൾ നൽകുന്നുണ്ട്. പാസ്പോർട്ട്, ജനന സർട്ടിഫിക്കറ്റ്, വാഹന രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങൾക്ക് ഉപയോഗിക്കാവുന്ന ആപ്പിൽ വ്യക്തിപരമായ വിവരങ്ങൾ നിർബന്ധമാണെന്നതാണ് സ്ത്രീകൾക്ക് കുരുക്കാവുന്നത്. ഈ വിവരങ്ങൾ പുരുഷന്മാർക്കു ലഭ്യമാവുന്നതോടെ സ്ത്രീകളെ നിരീക്ഷിക്കാൻ ഇവർക്കാവുന്നു. ആരെങ്കിലും വിദേശയാത്രയ്ക്ക് ഒരുങ്ങുന്നുവെങ്കിൽ അതു മുടക്കാനും നീട്ടിക്കൊണ്ടു പോവാനും സാധിക്കുമെന്നതാണ് ഈ ആപ്പിന്റെ ന്യൂനതയായി വിമർശിക്കപ്പെടുന്നത്. സ്ത്രീകൾക്ക് തനിച്ചു യാത്ര നടത്താൻ ഇപ്പോഴും വിലക്കുള്ള സൗദിയിൽ ഇക്കാര്യങ്ങൾ പുരുഷനറിയാതെ ചെയ്യാനും കഴിയില്ല. കുടുംബ ബന്ധത്തിലുള്ള പുരുഷനൊപ്പം മാത്രമേ സ്ത്രീകൾക്ക് യാത്ര ചെയ്യാനാവൂ. വ്യക്തിപരമായ മിക്കവാറും എല്ലാ ആവശ്യങ്ങൾക്കും പുരുഷ രക്ഷിതാവിന്റെ സമ്മതം നിർബന്ധമാണ്. അബ്ഷെർ ആപ്പ് ഉപയോഗിക്കുന്നതോടെ പരുഷരക്ഷിതാവിന് നോട്ടിഫിക്കേഷൻ ചെല്ലും. പത്ത് ലക്ഷത്തിലധികം ഡൗൺലോഡുകൾ ഉണ്ടായിട്ടുള്ള ആപ്പ് വ്യക്തിപരവും ബിസിനസ് സംബന്ധവുമായ ആവശ്യങ്ങൾക്കായി ഒരു കോടിയിലധികം പേർ ഉപയോഗിക്കുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. സ്ത്രീവിരുദ്ധമെന്ന് ആരോപണമുള്ള ആപ്പ് സ്വന്തം ആപ്പ് സ്റ്റോറുകളിൽനിന്ന് ഒഴിവാക്കാത്തതിൽ ഗൂഗിളും ആപ്പിളും വലിയ തോതിൽ വിമർശനത്തിന് വിധേയരായിരുന്നു. ഇതിനു പിന്നലെയാണ് സെനറ്റർമാരുടെ ആവശ്യം. ontent highlights: Apple and Google Asked To Review Saudi App That Can control women
from mathrubhumi.latestnews.rssfeed http://bit.ly/2ByU9vg
via
IFTTT
No comments:
Post a Comment