ന്യൂഡൽഹി: ലോക്സഭതിരഞ്ഞെടുപ്പ് അടുക്കാനിരിക്കേ കേന്ദ്ര സർക്കാരിനെതിരേ പ്രതിപക്ഷപാർട്ടികൾ പ്രഖ്യാപിച്ച റാലി ബുധനാഴ്ച ഡൽഹിയിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഒറ്റയാൾ സമരം പ്രഖ്യാപിച്ച ബംഗാൾ മുഖ്യമന്ത്രി മമതബാനർജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തുടങ്ങിയവർ അണിനിരക്കുന്ന റാലി രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ ഐക്യത്തിനു വേദിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സേച്ഛാധിപത്വം അവസാനിപ്പിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന പേരിൽ എ.എ.പി.യാണ് ജന്തർമന്ദറിൽ റാലി സംഘടിപ്പിക്കുന്നത്. എൻ.സി.പി., ഡി.എം.കെ., എസ്.പി., ബി.എസ്.പി. തുടങ്ങിയവർ പങ്കെടുക്കും. അതേസമയം, കോൺഗ്രസ് പങ്കെടുക്കുന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. എ.എ.പി.യാണ് റാലിയുടെ സംഘാടകരെന്നതിനാലാണ് കോൺഗ്രസ് വിട്ടുനിൽക്കുന്നതെന്നാണ് സൂചന. റാലിയിൽ പങ്കെടുക്കാൻ മമത ചൊവ്വാഴ്ച വൈകീട്ട് ഡൽഹിയിലെത്തി. മമതബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിലെ ബ്രിഗേഡ് റോഡിൽ നടന്ന പ്രതിപക്ഷറാലിയിൽ 23-ലധികം പ്രതിപക്ഷനേതാക്കൾ പങ്കെടുത്തിരുന്നു. ഇവരിൽ ഭൂരിഭാഗവും ഡൽഹിയിലെത്തുമെന്നാണ് എ.എ.പി.യുടെ പ്രതീക്ഷ. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, എൻ.സി.പി. നേതാക്കളായ ശരദ് പവാർ, പ്രഫുൽ പട്ടേൽ, ഡി.എം.കെ. നേതാവ് കനിമൊഴി തുടങ്ങിയവരും റാലിയിൽ പങ്കെടുത്തേക്കും. ലോക്സഭ സമ്മേളനം അവസാനിച്ചതിനുശേഷം വിവിധ എം.പിമാരും റാലിയുടെ ഭാഗമാകും. Content Highlights:opposition parties big rally in delhi
from mathrubhumi.latestnews.rssfeed http://bit.ly/2E7wfsw
via
IFTTT
No comments:
Post a Comment