പാലക്കാട് രാജേഷിനെതിരേ ശ്രീകണ്ഠനോ? | ജയശങ്കര്‍ പറയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

പാലക്കാട് രാജേഷിനെതിരേ ശ്രീകണ്ഠനോ? | ജയശങ്കര്‍ പറയുന്നു

സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളംഅവർക്ക് പ്രാമുഖ്യമുള്ള രണ്ട് മണ്ഡലങ്ങളാണ് ആലത്തൂരും പാലക്കാടും. രണ്ടുതവണ ജയിച്ച എം.ബി. രാജേഷ് ഒട്ടും മോശക്കാരനായ ഒരു സ്ഥാനാർത്ഥിയല്ല. മുമ്പ് പലതവണ കൃഷ്ണദാസും വിജയിച്ചതാണ്. അതിന് മുമ്പ് വി.എസ്. വിജയരാഘവനും വിജയിച്ചിട്ടുണ്ട്. 1971-ലെ തിരഞ്ഞെടുപ്പ് വരെ സ്ഥിരമായി കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥികൾ വിജയിച്ചിരുന്ന മണ്ഡലമാണ് പാലക്കാട്. 77-ലാണ് ആ മണ്ഡലം സി.പി.എമ്മിന് നഷ്ടപ്പെടുന്നത്. അതിന് ശേഷം വി.എസ്.വിജയരാഘവൻ മത്സരിച്ച് ജയിച്ചു. ഒരു തവണ എ. വിജയരാഘവൻ ചെറിയ ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും വി.എസ് വീണ്ടും ആ സീറ്റ് തിരിച്ചുപിടിച്ചു. പിന്നെ കൃഷ്ണദാസാണ് ആ മണ്ഡലം തിരിച്ചുകൊണ്ടുവരുന്നത്. കൃഷ്ണദാസ് വിജയിച്ചതിനുശേഷം പിന്നെ ഇതുവരെ ഇവിടെ സി.പി.എമ്മേ വിജയിച്ചിട്ടുള്ളൂ. കൃഷ്ണദാസ് മൂന്ന് തവണ ജയിച്ചു. അതിന് ശേഷം രാജേഷ് രണ്ട് തവണയും. എം.ബി. രാജേഷ് മണ്ഡലത്തിൽ എല്ലായിടത്തും ജനപ്രീതിയുള്ള നേതാവാണ്. പാർലമെന്റിലും നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. പക്ഷേ ഇപ്പോൾ പാർട്ടിയ്ക്കകത്തുള്ള ചില പടലപ്പിണക്കങ്ങൾ നിമിത്തം അദ്ദേഹം പാർട്ടി നേതൃത്വത്തിന് അനഭിമതനാണെന്നാണ് കേൾക്കുന്നത്. പ്രത്യേകിച്ച് പി.കെ.ശശിയുടെ വിഷയത്തിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്കൊപ്പമാണ് ഇദ്ദേഹം നിന്നതെന്നതുകൊണ്ട് പാർട്ടിയിലെ ഒരു വിഭാഗത്തിന് ഇദ്ദേഹത്തിന് എതിരാണെന്ന് കേൾക്കുന്നു. കൂടാതെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.എൻ.കൃഷ്ണദാസ് പാലക്കാട് മത്സരിച്ചപ്പോൾ അദ്ദേഹത്തെ തോൽപ്പിക്കാൻ ശ്രമിച്ചവരുടെ കൂട്ടത്തിൽ രാജേഷിന്റെ പേരും ഉയർന്നിരുന്നെന്ന് കേൾക്കുന്നു. എങ്കിലും രാജേഷ് മത്സരിക്കുകയാണെങ്കിൽ നല്ല ജയസാധ്യതയുണ്ട്. രാജേഷിന് പകരം മറ്റൊരാൾ വന്നാൽ എന്തായിരിക്കും സ്ഥിതി എന്ന് ഇപ്പോൾ പറയാൻ പറ്റില്ല. കോൺഗ്രസിന് അസാധ്യമായ സീറ്റൊന്നുമല്ല പാലക്കാട് എന്നതാണ് മറ്റൊരു കാര്യം.കോൺഗ്രസ് ആ രീതിയിൽ ഒരു ശ്രമം നടത്താത്തതുകൊണ്ടാണ് പാലക്കാട് തോറ്റുപോവുന്നത്. സതീശൻ പാച്ചേനി മത്സരിച്ചപ്പോൾ ഏതാണ്ട് ആയിരത്തിൽപ്പരം വോട്ടുകൾക്ക് മാത്രമാണ് പരാജയപ്പെട്ടത്. അങ്ങനെയുള്ള ഒരു മണ്ഡലത്തിൽ വളരെ പ്രബലനായ ഒരു സ്ഥാനാർത്ഥിയെ നിർത്തിയാൽ, അതും പാലക്കാട് മണ്ഡലത്തിൽ നിന്നുതന്നെയുള്ള ഒരാളെ നിർത്തുകയാണെങ്കിൽ കോൺഗ്രസിന് നല്ല പോരാട്ടം കാഴ്ചവെയ്ക്കാനാവും. ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്റെ പേരാണിപ്പോൾ കേൾക്കുന്നത്. ഷാഫി പറമ്പിലിനെയോ ബൽറാമിനേയോ പോലെയുള്ള യുവമുഖം അവതരിപ്പിക്കുകയാണെങ്കിൽ കോൺഗ്രസിന് സാധ്യതയുണ്ട്. പ്രത്യേകിച്ച് ബി.ജെ.പിയുടെ വോട്ട് വർധിക്കാൻ പോകുന്നു എന്ന സാഹചര്യത്തിൽ. ബി.ജെ.പിക്ക് ജയസാധ്യത അത്രത്തോളം ഇല്ലെങ്കിലും നല്ല മത്സരം കാഴ്ചവെക്കാൻ സാധിക്കും. ശോഭാ സുരേന്ദ്രനെയോ മുൻസിപ്പൽ കൗൺസിലറും വി.എസ്. അച്യുതാനന്ദനെതിരെ മലമ്പുഴയിൽ മത്സരിച്ച് രണ്ടാമതെത്തുകയും ചെയ്ത കൃഷ്ണകുമാറിനെയോ നിർത്തി സംഘടനാ സംവിധാനവും പണവും ഉപയോഗിച്ച് ബി.ജെപിക്ക് നല്ലൊരു മത്സരം കാഴ്ചവെക്കാൻകഴിയും. സി.പി.എമ്മിന്റേയും കോൺഗ്രസിന്റേയും സ്ഥാനാർത്ഥികൾ ആരാണെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. Content Highlights: Palakad Constituency, Adv A Jayashankar, Aaruvarum, The Great Indian War 2019. Loksabha Election 2019


from mathrubhumi.latestnews.rssfeed https://ift.tt/2IwPdwJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages