ഷൂട്ടിങ് ലോകകപ്പ്; സീനിയര്‍ തലത്തിലെ ആദ്യ സ്വര്‍ണ നേട്ടത്തില്‍ റെക്കോഡിട്ട് സൗരഭ് ചൗധരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

ഷൂട്ടിങ് ലോകകപ്പ്; സീനിയര്‍ തലത്തിലെ ആദ്യ സ്വര്‍ണ നേട്ടത്തില്‍ റെക്കോഡിട്ട് സൗരഭ് ചൗധരി

ന്യൂഡൽഹി: ഇന്ത്യയിൽ നടക്കുന്ന ഇന്റർനാഷണൽ ഷൂട്ടിങ് സ്പോർട്ഫെഡറേഷൻ ലോകകപ്പിൽ ഇന്ത്യയ്ക്കായി രണ്ടാം സ്വർണം കരസ്ഥമാക്കി സൗരഭ് ചൗധരി. 10 മീറ്റർ എയർ പിസ്റ്റൾ പുരുഷൻമാരുടെ വിഭാഗത്തിൽ 245.0 എന്ന റെക്കോഡ് സ്കോറോടെയാണ് സൗരഭിന്റെ സ്വർണനേട്ടം. സെർബിയയുടെ ഡാമിർ മൈക്കിനെയാണ് സൗരഭ് മറികടന്നത്. ശനിയാഴ്ച ഇന്ത്യയ്ക്കായി വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ അപൂർവി ചന്ദേല സ്വർണം നേടിയിരുന്നു. റെക്കോഡോടെയായിരുന്നു അപൂർവിയുടെയുംസ്വർണനേട്ടം. നേരത്തെ യൂത്ത് ഒളിമ്പിക്സിലും ജക്കാർത്ത ഏഷ്യൻ ഗെയിംസിലും ജൂനിയർ തലത്തിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയ സൗരഭിന്റെ സീനിയർ തലത്തിലെ ആദ്യ സ്വർണനേട്ടമാണിത്. 10 മീറ്റർ എയർ പിസ്റ്റളിൽ ജൂനിയർ തലത്തിലെ റെക്കോഡും സൗരഭിന്റെ പേരിലാണ്. ഡൽഹി ഡോ. കർണി സിങ് ഷൂട്ടിങ് റേഞ്ചിൽ കാഴ്ചവെച്ച പ്രകടനത്തോടെ 2020 ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടാനും സൗരഭിനായി. ഡോ. കർണി സിങ് ഷൂട്ടിങ് റേഞ്ചിൽ എതിരാളികൾക്കുമേൽ വ്യക്തമായ ആധിപത്യത്തോടെയായിരുന്നു സൗരഭിന്റെ വിജയം. അവസാന ഷോട്ടിനു മുൻപുതന്നെ സൗരഭ് വിജയം ഉറപ്പിച്ചിരുന്നു. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഗെയിംസ് റെക്കോഡോടെയായിരുന്നു ഇതേയിനത്തിൽ സൗരഭിന്റെ സ്വർണ നേട്ടം. കൊറിയയുടെ ജിൻ ജിൻഗോഹ് അടക്കമുള്ള ലോകതാരങ്ങളെ മറികടന്നായിരുന്നു സൗരഭിന്റെ അന്നത്തെ നേട്ടം. ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ സ്വർണം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമെന്ന റെക്കോഡും സൗരഭിനെ തേടിയെത്തിയിരുന്നു. കെ.എസ്.എസ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ഒളിമ്പിക് മെഡൽ ജേതാവ് ജീത്തു റായിയെ അട്ടിമറിച്ച് ഷൂട്ടിങ് ലോകത്തെ അക്ഷരാർഥത്തിൽ തന്നെ ഞെട്ടിച്ച താരമാണ് സൗരഭ്. സീനിയർ താരങ്ങളോട് മത്സരിച്ചാണ് സൗരഭ് ദേശീയ തലത്തിലും ഇപ്പോൾ അന്താരാഷ്ട്ര തലത്തിലും നേട്ടങ്ങൾ കരസ്ഥമാക്കുന്നത്. മീററ്റിനടുത്തുള്ള കലിനയാണ് സൗരഭിന്റെ സ്വദേശം. Content Highlights:issf shooting world cup saurabh chaudhary wins gold medal


from mathrubhumi.latestnews.rssfeed https://ift.tt/2Tj9w4S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages