ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ സ്വപ്നപദ്ധതിയായ പ്രധാൻമന്ത്രി കിസാൻ സമ്മാൻനിധിഉദ്ഘാടനം ചെയ്ത് മിനുട്ടുകൾക്കകം പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം രംഗത്ത്. വോട്ടിന് വേണ്ടിയുള്ള കൈക്കൂലി നൽകലാണ് പദ്ധതിയെന്ന് ആരോപിച്ച ചിദംബരം, തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് തടയനാകാത്തത് കടുത്ത അപമാനമാണെന്നും വ്യക്തമാക്കി. വോട്ടിന് വേണ്ടി കൈക്കൂലി നൽകുന്ന ദിവസമാണ് ഇന്ന്. വോട്ട് നേടാനായി 2000 രൂപവീതം ബി.ജെ.പി സർക്കാർ ഇന്ന്കർഷക കുടുംബങ്ങൾക്ക് നൽകുകയാണ്. വോട്ട് നേടാനായി കൈക്കൂലി കൊടുക്കുന്നതിലും അപമാനകരമായ മറ്റൊരു കാര്യം ഒരു ജാനാധിപത്യ സമൂഹത്തിൽ ഇല്ല- ചിദംബരം ട്വീറ്റ് ചെയ്തു. ബി.എസ്.പി നേതാവ് മായാവതിയും പദ്ധതിയെ കടുത്ത ഭാഷയിൽ വിമർശിച്ച് രംഗത്തെത്തി. പദ്ധതി ക്രൂരവും ധിക്കാരപരവും രാജ്യത്തെ കർഷകരെ അപമാനിക്കുന്നതുമാണെന്ന് മായാവതി വ്യക്തമാക്കി. വർഷം 6000 രൂപ കർഷകർക്ക് നൽകുന്നതിലൂടെ അവർക്ക് ലഭിക്കുന്നത് മാസം 500 രൂപയും ദിവസം 17 രൂപയുമാണ്. ഇത്ത് ഭിക്ഷ നൽകുന്നതിന് തുല്യമാണ്. ബി.ജെ.പി സർക്കാരിന്റെകർഷക സ്നേഹം കപടമാണെന്നും മായാവതി ആരോപിച്ചു. രാജ്യത്തെ 12 കോടിയിലേറെവരുന്ന കർഷകർക്ക് ബാങ്ക് അക്കൗണ്ടിലൂടെ മൂന്നു ഗഡുക്കളായി ആറായിരം രൂപയുടെ സഹായം നൽകുന്നതാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻനിധി. രണ്ട് ഹെക്ടറിൽ കവിയാത്ത കൃഷിഭൂമിയുള്ള എല്ലാ കുടുംബങ്ങൾക്കും പദ്ധതിയിൽ അംഗമാകാം. ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ ഇന്നുനടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബൃഹത്പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. content highlights: Chidambaram Attacks Mega Farmer Income Scheme
from mathrubhumi.latestnews.rssfeed https://ift.tt/2Nq2wxV
via
IFTTT
No comments:
Post a Comment