കൂടല്ലൂര്‍: തമിഴ്‌നാട്ടിലെ കൂടല്ലൂരില്‍ അധ്യാപികയെ ക്ലാസ മുറിയിലിട്ട് കുത്തിക്കൊന്ന കേസിലെ പ്രതി ആത്മഹത്യ ചെയ്തു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് രമ്യ (23) എന്ന അധ്യാപികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രാജശേഖര്‍ (25) ആണ് ജീവനൊടുക്കിയത്. തോപ്പിയാങ്കുളം ഗ്രാമത്തിലെ കശുമാവ് പ്ലാന്റേഷനിലാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ചയാണ് ഇയാള്‍ രമ്യയെ കുത്തിക്കൊന്നത്. രമ്യ ജോലി ചെയ്തിരുന്ന കുറിഞ്ഞിപ്പടിയിലെ സ്വകാര്യ സ്‌കൂളില്‍ എത്തി ക്ലാസ മുറിയിലിട്ട് കുത്തിയും കഴുത്തറുത്തും കൊല്ലുകയായിരുന്നു. ഏറ്റവുമാദ്യം സ്‌കൂളില്‍ എത്തിയിരുന്ന അധ്യാപികയാണ് രമ്യ. അതുകൊണ്ടു തന്നെ കൊലപാതകം നടക്കുമ്പോള്‍ മറ്റ് അധ്യാപകരോ ഒരു തൂപ്പുജോലിക്കാരി ഒഴികെ മറ്റ് ജീവനക്കാരോ സ്‌കൂളില്‍ എത്തിയിരുന്നില്ല.
രമ്യയുടെ നിലവിളി കേട്ട് തൂപ്പുജോലിക്കാരി സ്‌കൂള്‍ മാനേജ്‌മെന്റിനെ വിവരം അറിയിക്കുകയും അവര്‍ പോലീസുമായി ബന്ധപ്പെടുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് രക്ഷപെട്ടുവെങ്കിലും ഇയാള്‍ വന്ന ബൈക്കിന്റെ നമ്പര്‍ പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാളുടെ ചിത്രം പ്രചരിപ്പിച്ച് അന്വേഷണം പുരോഗമിക്കവെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
രമ്യയുടെ കൊലപാതകം നടത്തിയ വെള്ളിയാഴ്ച തന്നെ രാജശേഖര്‍ ജീവനൊടുക്കിയെന്നാണ് പ്രാഥമിക സൂചന. ഇയാളുടെ കുടുംബാംഗങ്ങള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. ശേഷം തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.
from mangalam.com https://ift.tt/2Etq5TA
via IFTTT
No comments:
Post a Comment