കര്‍ഷകര്‍ക്ക് 6000 രൂപ; കിസാന്‍ സമ്മാന്‍ നിധി പ്രധാനമന്ത്രി മോഡി ഉദ്ഘാടനം ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

കര്‍ഷകര്‍ക്ക് 6000 രൂപ; കിസാന്‍ സമ്മാന്‍ നിധി പ്രധാനമന്ത്രി മോഡി ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രധാനമന്ത്രി മോഡി ഉദ്ഘാടനം ചെയ്തു. യു.പിയിലെ ഖൊരഘ്പൂരിലാണ് പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. 75,000 കോടി രൂപയുടെ പദ്ധതിയാണ് കിസാന്‍ സമ്മാന്‍ നിധി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കര്‍ഷക രോക്ഷം തണുപ്പിക്കാന്‍ കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. രാജ്യവ്യാപകമായി 12 കോടി കര്‍ഷകര്‍ക്ക് പദ്ധതി പ്രയോജനം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.

മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ജെയ് ജവാന്‍, ജെയ് കിസാന്‍ എന്ന മുദ്രാവാക്യം ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് മോഡി പ്രസംഗം തുടങ്ങിയത്. വാര്‍ഷികമായി നല്‍കുന്ന 6000 രൂപ മൂന്ന് ഘട്ടമായി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് എത്തു. ഈ തുക കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മോഡി അവകാശപ്പെട്ടു. മുന്‍ സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്ക് വേണ്ടി പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസില്‍ മാത്രമായിരുന്നെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.

കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയ സംസ്ഥാനങ്ങളില്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചത് തട്ടിപ്പാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. മുന്‍ സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസില്‍ ഒതുങ്ങുന്നത് മാത്രമായിരുന്നു. കര്‍ഷകരെ ശക്തിപ്പെടുത്താന്‍ അവര്‍ ഒന്നും ചെയ്തില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു. പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി കര്‍ഷകരുമായി വീഡിയോ കോണ്‍ഫ്രണ്‍സ് വഴി സംസാരിച്ചു.



from mangalam.com https://ift.tt/2XmUdHU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages