പി.ജയരാജനെതിരെ കുറ്റപത്രം; തിരഞ്ഞെടുപ്പ് ആയുധമാക്കാന്‍ പ്രതിപക്ഷവും ബിജെപിയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

പി.ജയരാജനെതിരെ കുറ്റപത്രം; തിരഞ്ഞെടുപ്പ് ആയുധമാക്കാന്‍ പ്രതിപക്ഷവും ബിജെപിയും

കോഴിക്കോട്:സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ അരിയിൽ ഷുക്കൂർ വധക്കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചതോടെ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷവും ബിജെപിയും. പി.ജയരാജന്റെ പേര് വടകര ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിത്വത്തിലേക്ക് കൂടിയുള്ള ചർച്ച ഉയർന്ന് വരുന്ന സാഹചര്യത്തിലാണ് തിരിച്ചടിയായി കുറ്റപത്രമെത്തുന്നത്. ഇതോടെ സി.പി.എം അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് കൂടുതൽ ശക്തി പകരുക കൂടി ചെയ്യന്നതായി കുറ്റപത്രം മാറുകയും ചെയ്യും. സിപിഎമ്മിന്റെ കോട്ടയായിട്ട് പോലും കോൺഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രന് മുന്നിൽ തുടർച്ചയായി രണ്ട് തവണയും സിപിഎം അടിയറവ് പറഞ്ഞതാണ് വടകര ലോക്സഭാ മണ്ഡലം. ഇത്തവണ മണ്ഡലം എന്ത് വിലകൊടുത്തും തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെ ശക്തനായ സ്ഥാനാർഥികളെ നേതൃത്വം പരീക്ഷിക്കാൻ ഒരുങ്ങുന്നതിനിടെ പി.ജയരാജന്റെ പേരും സജീവമായി പറഞ്ഞ് കേട്ടിരുന്നു. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലങ്ങളിൽ പി.ജയരാജനുള്ള പിന്തുണയും കോഴിക്കോട് ജില്ലയിലെ മറ്റ് അഞ്ച് നിയോജക മണ്ഡലങ്ങളിൽ സിപിഎമ്മിനുള്ള വലിയ സ്വാധീനവും തന്നെയായിരുന്നു ഇതിന് കാരണം. ഇതിനിടെ സിബിഐ കുറ്റപത്രം വന്നതോടെ ജയരാജനുള്ള സ്ഥാനാർഥി സാധ്യതയും മങ്ങുകയാണ്. ഒഞ്ചിയത്തെ ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിചേർത്ത് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്ററെ അന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും കോടതി കുറ്റവിമുക്തനാക്കി. ഈ കേസിന്റെ ഗൂഡാലോചനയിലും പി.ജയരാജന്റെ പേര് ഉയർന്ന് വന്നിരുന്നു. ഷുക്കൂർ കേസിൽ ജയരാജനെതിരെ കുറ്റപത്രം വന്നതോടെ പാർട്ടി നേതൃത്വം തന്നെ കൊലപാതകത്തിന് ഗൂഢാലോചന നടത്തുന്നുവെന്നതിന്റെ തെളിവായി രണ്ട് സംഭവങ്ങളും വീണ്ടും പ്രചാരണ ആയുധമാക്കാൻ എതിരാളികൾ ശ്രമിക്കുകയും ചെയ്യും. പാർട്ടി നേതൃത്വം കൊലപാതകങ്ങൾക്ക് നേതൃത്വം നൽകുന്നത് സിബിഐ കുറ്റപത്രത്തോടെ ജനങ്ങൾക്ക് ബോധ്യപ്പെട്ടുവെന്നാണ് യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് മാതൃഭൂമി ഡോട്കോമിനോട് പ്രതികരിച്ചത്. ഇക്കാര്യം നേരത്തെ യൂത്ത്ലീഗും ഉന്നയിച്ചിരുന്നു. രണ്ട് പാർട്ടികൾ തമ്മിൽ സംഘർഷമുണ്ടായി രണ്ട് പേർ കൊല്ലപ്പെടുന്നത് പോലെയല്ല, ഇവിടെ പാർട്ടി നേതൃത്വം തന്നെയാണ് കൊലപാതകത്തിന് നേതൃത്വം നൽകുന്നത്. ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് ജയരാനെതിരെ ആദ്യം മുതൽക്ക് തന്നെ ആരോപണം ഉണ്ടായിരുന്നു. ഇക്കാര്യമാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഇത് വളരെ ഗൗരവമേറിയ സംഭവമാണെന്നും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്തരക്കാരെ പരാജയപ്പെടുത്താൻ പൊതുസമൂഹം തയ്യാറവണമെന്നും ഫിറോസ് പറഞ്ഞു.2016 ലാണ് ഷുക്കൂർ വധക്കേസ് സിബിഐക്ക് വിട്ടത്. കൊലപാതകം നടന്ന് ഏഴ് വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. Charge Sheet Against P Jayarajan; Opposition Parties May Use as Weapon in Loksabha Election


from mathrubhumi.latestnews.rssfeed http://bit.ly/2thxxLe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages