മിഷന്‍ യു.പി: പ്രവര്‍ത്തകരില്‍ ആവേശം വിതറി പ്രിയങ്ക ഗാന്ധിയുടെ റോഡ്‌ഷോ തുടങ്ങി; രാഹുലും ഒപ്പം, സന്നാഹമൊരുക്കി 'പ്രിയങ്കസേന' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

മിഷന്‍ യു.പി: പ്രവര്‍ത്തകരില്‍ ആവേശം വിതറി പ്രിയങ്ക ഗാന്ധിയുടെ റോഡ്‌ഷോ തുടങ്ങി; രാഹുലും ഒപ്പം, സന്നാഹമൊരുക്കി 'പ്രിയങ്കസേന'

ലക്‌നൗ: കോണ്‍ഗ്രസ് നേതൃനിരയിലേക്ക് വന്ന പ്രിയങ്ക ഗാന്ധി വദ്രയുടെ 'മിഷന്‍ യു.പി' റോഡ്‌ഷോ തുടങ്ങി. ലക്‌നൗവില്‍ നടക്കുന്ന 15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ഷോയില്‍ പ്രിയങ്കയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമുണ്ട്. പാര്‍ട്ടി വെസ്‌റ്റേണ്‍ യു.പി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും റാലിയുടെ മുന്‍നിരയിലുണ്ട്.

കോണ്‍ഗ്രസ് ഈസ്‌റ്റേണ്‍ യു.പിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചതോടെയാണ് പ്രിയങ്ക സജീവ രാഷ്ട്രീയത്തില്‍ എത്തിയത്. റാലിക്ക് മുന്നോടിയായി പ്രിയങ്ക ട്വീറ്റിലും ചേര്‍ന്നിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുന്നതാണ് പ്രിയങ്കയുടെ റോഡ് ഷോ എന്നതില്‍ സംശയമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് റോഡ്‌ഷോയുടെ പിന്നില്‍. എയര്‍പോര്‍ട്ട് മേഖലയില്‍ നിന്നാരംഭിച്ച യാത്രയില്‍ ബസിനു മുകളില്‍ നിന്നാണ് പ്രിയങ്കയും രാഹുലും പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നത്. പ്രിയങ്കയ്ക്കു നേരെ പൂമാലകളും മറ്റും എറിഞ്ഞുനല്‍കുകയാണ് പ്രവര്‍ത്തകര്‍.
[IMG]
റഫാല്‍ ഇടപാടില്‍ ബി.ജെ.പിക്കെതിരെയുള്ള ആയുധമായി റഫാല്‍ ജെറ്റിന്റെ കട്ടൗട്ടുമായാണ് രാഹുല്‍ റാലിയില്‍ പങ്കെടുക്കുന്നത്. പ്രിയങ്കയുടെ ബസിനു ചുറ്റുമായി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ നിരന്നതോടെ റോഡില്‍ വലിയ ഗതാഗതക്കുരുക്കും ഉണ്ടായി. മെട്രോ ട്രെയിന്‍ പാലത്തിനു കീഴിലുള്ള നഗരത്തെ കീഴടക്കിയാണ് പ്രിയങ്കയുടെ റാലി മുന്നേറുന്നത്.

യു.പി പി.സി.സി അധ്യക്ഷന്‍ രാജ് ബബ്ബാര്‍, യു.പിയിലെ മുതിര്‍ന്ന നേതാവ് ആര്‍.പി.എന്‍ സിംഗ്, അനു ഠണ്ഡന്‍ തുടങ്ങിയവരും യാത്രയെ അനുഗമിക്കുന്നു. ബസിനൊപ്പം നിന്ന് സെല്‍ഫിയെടുക്കാനുള്ള പ്രവര്‍ത്തകരുടെ തിരക്കും റോഡിലുണ്ട്. ലാല്‍ബാഗും പിന്നിട്ട് പ്രിയങ്കയുടെ യാത്ര തുടരുകയാണ്.

അതിനിടെ, പ്രിയങ്കയ്ക്ക് എല്ലാ പിന്തുണയുമായി യു.പിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു സേനയും രൂപീകരിച്ചു. പ്രിയങ്കസേന എന്നപേരില്‍ അറിയപ്പെടുന്ന പിങ്ക് പടയാണിത്്. പ്രിയങ്കയുടെ ചിത്രവും കൈപ്പത്തി ചിഹ്നവും പതിപ്പിച്ച ടീ ഷര്‍ട്ടില്‍ 'രാജ്യത്തിന്റെ ആദരത്തിനായി, പ്രിയങ്കയോടൊപ്പം, ഞങ്ങള്‍ അവരെ ബഹുമാനിക്കുന്നു, ആവശ്യമെങ്കില്‍ ജീവന്‍ നല്‍കാനും തയ്യാറാണ്' എന്ന മുദ്രാവാക്യവും എഴൂതിച്ചേര്‍ത്തിട്ടുണ്ട്.



from mangalam.com http://bit.ly/2DwJSzF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages