പാര്‍ട്ടി ഫണ്ടിന് പണച്ചാക്കുകളെ ആശ്രയിക്കരുത്; പ്രവര്‍ത്തകര്‍ നമോ ആപ്പ് വഴി സംഭാവന നല്‍കണമെന്ന് അമിത് ഷാ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

പാര്‍ട്ടി ഫണ്ടിന് പണച്ചാക്കുകളെ ആശ്രയിക്കരുത്; പ്രവര്‍ത്തകര്‍ നമോ ആപ്പ് വഴി സംഭാവന നല്‍കണമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: പാര്‍ട്ടി ഫണ്ട് സമാഹരിക്കാനായി വന്‍ പണച്ചാക്കുകളെ ആശ്രയിക്കാതെ പ്രവര്‍ത്തകര്‍ തന്നെ പണം കണ്ടെത്തണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ദീന്‍ ദയാല്‍ ഉപാധ്യായയുടെ 51-ാമത് ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. പാര്‍ട്ടി ഫണ്ടിനായി വന്‍ പണച്ചാക്കുകളെയും ബില്‍ഡര്‍മാരെയും കള്ളപ്പണം കയ്യിലുള്ളവരെയും ആശ്രയിക്കരുത്. പകരം പ്രവര്‍ത്തകര്‍ തന്നെ പണം കണ്ടെത്തണമെന്നും അമിത് ഷാ പറഞ്ഞു.

അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാര്‍ട്ടി ഫണ്ടിലേക്ക് ആയിരം രൂപ വീതം സംഭാവന നല്‍കി. ബി.ജെ.പിയുടെ ആപ്പ് വഴിയാണ് സംഭവാവന നല്‍കിയത്. എല്ലാ പ്രവര്‍ത്തകരും ഇപ്രകാരം സംഭാവന നല്‍കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു. നമോ ആപ്പ് വഴി എല്ലാ പ്രവര്‍ത്തകരും സംഭാവന നല്‍കണമെന്നും താന്‍ ഇതിനകം നല്‍കിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി മോഡി ട്വീറ്റ് ചെയ്തു. തങ്ങളുടെ സ്വന്തം പണം കൊണ്ടാണ് പാര്‍ട്ടിയെ നയിക്കുന്നതെന്ന് ഓരോ പ്രവര്‍ത്തകനും അഭിമാനത്തോടെ പറയാന്‍ കഴിയണമെന്ന് അമിത് ഷാ പറഞ്ഞു.

പണച്ചാക്കുകളില്‍ നിന്നും കള്ളപ്പണം കയ്യിലുള്ളവരില്‍ നിന്നും പാര്‍ട്ടി ഫണ്ട് സ്വീകരിച്ചാല്‍ അത് തങ്ങളുടെ ലക്ഷ്യത്തിന് കളങ്കം ചാര്‍ത്തുമെന്ന് അമിത് ഷാ പറഞ്ഞു.



from mangalam.com http://bit.ly/2Sn4rJn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages