മര്‍ദവ്യത്യാസം: യാത്രക്കാരുടെ മൂക്കില്‍നിന്ന് രക്തം, മസ്‌കറ്റ്-കോഴിക്കോട് വിമാനം തിരിച്ചിറക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

മര്‍ദവ്യത്യാസം: യാത്രക്കാരുടെ മൂക്കില്‍നിന്ന് രക്തം, മസ്‌കറ്റ്-കോഴിക്കോട് വിമാനം തിരിച്ചിറക്കി

ന്യൂഡൽഹി: വിമാനത്തിനുള്ളിൽ മർദവ്യത്യാസം അനുഭവപ്പെട്ടതിനെ തുടർന്ന് യാത്രക്കാർക്ക് അസ്വാസ്ഥ്യം. എയർ ഇന്ത്യ എക്സ്പ്രസിന്റെ മസ്കറ്റ്-കോഴിക്കോട് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഞായറാഴ്ച മസ്കത്തിൽനിന്ന് പറന്നുയർന്ന് അൽപസമയത്തിനുള്ളിലാണ് സംഭവം. വിമാനത്തിനുള്ളിൽ മർദവ്യത്യാസമുണ്ടായതിനെ തുടർന്ന് നാലുയാത്രക്കാരുടെ മൂക്കിൽനിന്ന് രക്തം വരികയും മറ്റുചിലർക്ക് ചെവിവേദനയും അനുഭവപ്പെടുകയായിരുന്നു. വിമാനത്തിനുള്ളിലെ മർദം ക്രമീകരിക്കുന്ന സംവിധാനത്തിന്റെ തകരാറിനെ തുടർന്നാണ് യാത്രക്കാർക്ക് അസ്വസ്ഥതയുണ്ടായത്. തുടർന്ന് വിമാനം തിരിച്ചിറക്കുകയും യാത്രക്കാർക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കുകയും ചെയ്തതായി എയർ ഇന്ത്യ എക്സ്പ്രസ് സി ഇ ഒ കെ ശ്യാം സുന്ദറിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. മൂന്നു നവജാതശിശുക്കളും ക്രൂ അംഗങ്ങളും ഉൾപ്പെടെ 182 പേരാണ് ബോയിങ് 737 വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ തകരാർ ശരിയാക്കിയതിനു ശേഷം യാത്ര പുനഃരാരംഭിച്ചു. content highlights:muscat-calicut air india express passengers suffer nose bleeding due to pressurisation problem


from mathrubhumi.latestnews.rssfeed http://bit.ly/2UVHpGn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages