തിരുവനന്തപുരം:അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അടക്കം മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത നാല് പേരെ കിർത്താഡ്സിൽ സ്ഥിരപ്പെടുത്തിയെന്ന യൂത്ത്ലീഗ് നേതാവ് പി.കെ ഫിറോസിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി എ.കെ ബാലൻ. യു.ഡി.എഫ് സർക്കാരാണ് മണിഭൂഷണെ നിയമിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ശ്രീ വി.കെ മോഹൻ കുമാറിനെ ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലേക്ക് 2005ൽ യു.ഡി.എഫ് സർക്കാർ പ്രമോഷൻ നൽകിയിരുന്നു. അതേ മാനദണ്ഡം മാത്രമാണ് മണിഭൂഷന്റെ കാര്യത്തിലും അന്ന് യുഡിഎഫ് തന്നെ അവലംബിച്ചത്. 2010ലെ നിയമനത്തിൽ എന്തെങ്കിലും അപാകത ഉണ്ടായിരുന്നെങ്കിൽ തുടർന്ന് വന്ന യു.ഡി.എഫ സർക്കാരിന് തീരുമാനം പുനപരിശോധിക്കാമായിരുന്നു. 5 വർഷം അധികാരത്തിൽ ഇരുന്നിട്ടും അപ്രകാരം ഒന്നും ചെയ്തില്ല എന്ന് മാത്രമല്ല മണിഭൂഷനെ പിന്നോക്ക വിഭാഗ വികസന വകുപ്പിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഡെപ്യൂട്ടി ഡയറക്ടറായി നിയമനം നൽകിയത് യു.ഡി.എഫാണ്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ് എന്ന് ഇതിൽ നിന്ന് വ്യക്തമാണ്. content highlights:AK Balan,PK firos, CPIM
from mathrubhumi.latestnews.rssfeed http://bit.ly/2tgYTBh
via
IFTTT
No comments:
Post a Comment