ശ്രീനഗര്‍: പുല്‍വാമ ആക്രമണത്തിന്റെ അലയൊലികള്‍ അടങ്ങുന്നതിന് മുമ്പ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കശ്മീരിലെ രജൗരി ജില്ലയിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപത്തെ നൗഷേര സെക്ടറിലെ പോസ്റ്റുകള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെയാണ് പാക് സൈന്യം വെടിവച്ചത്. വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.
പ്രകോപനമില്ലാതെയാണ് പാക്കിസ്ഥാന്‍ വെടിവച്ചതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. ആര്‍മി ശക്തമായും ഫലപ്രദമായും തിരിച്ചടിക്കുന്നുണ്ടെന്നും പ്രതിരോധ വക്താവ് കൂട്ടിച്ചേര്‍ത്തു. ആര്‍ക്കും പരുക്കില്ലെന്നും പ്രതിരോധ വക്താവ് കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച കശ്മീരിലെ പൂഞ്ച് ജില്ലയിലും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപത്തെ പോസ്റ്റുകള്‍ക്കും വീടുകള്‍ക്കും നേരെ വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും പാക് ഭാഗത്ത് നിന്ന് പ്രകോപനമില്ലാത്ത ആക്രമണമുണ്ടായിരുന്നു.
from mangalam.com https://ift.tt/2IxT78z
via IFTTT
No comments:
Post a Comment