ന്യൂഡല്‍ഹി: ഡല്‍ഹിക്ക് പുര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമരത്തിന്. മാര്‍ച്ച് ഒന്നാം തീയതി മുതല്‍ കെജ്‌രിവാള്‍ സമരം തുടങ്ങും. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ലഭിച്ചതിന് ശേഷം മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് കെജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന വാഗ്ദാനം പ്രധാനമന്ത്രി മോഡി പാലിക്കണമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ഡല്‍ഹിക്ക് സംസ്ഥാന പദവിയെന്ന വാഗ്ദാനം രാഷ്ട്രീയ വിഷയമാക്കി ഉയര്‍ത്താനാണ് എ.എ.പിയുടെ തീരുമാനം. ഇതിന്റെ തുടക്കമായാണ് സമരം തുടങ്ങുന്നത്. ഡല്‍ഹിക്ക് പുര്‍ണ സംസ്ഥാന ബഹുമതി നല്‍കണമെന്നും ഏഴ് പതിറ്റാണ്ടായി തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു.
from mangalam.com https://ift.tt/2XnjAsK
via IFTTT
No comments:
Post a Comment