പുല്‍വാമ ആക്രമണം; സൗദി രാജകുമാരന്റെ പാകിസ്ഥാന്‍ സന്ദര്‍ശനം ഒരു ദിവസം മാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

പുല്‍വാമ ആക്രമണം; സൗദി രാജകുമാരന്റെ പാകിസ്ഥാന്‍ സന്ദര്‍ശനം ഒരു ദിവസം മാറ്റി

ന്യൂഡല്‍ഹി: കശ്മീര്‍ പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പാകിസ്ഥാന്‍ സന്ദര്‍ശനം ഒരു ദിവസത്തേക്ക് വൈകിപ്പിച്ചു. പുല്‍വാമ ഭീകരാക്രമണത്തെ സൗദി അപലപിച്ചതിന് പിന്നാലെയാണ് നടപടി.

പദ്ധതി പ്രകാരം രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ശനിയാഴ്ചയാണ് സല്‍മാന്‍ രാജകുമാരന്‍ പാകിസ്താനില്‍ എത്തേണ്ടത്. ഇത് പിന്നീട് ഞായറാഴ്ച്ചത്തേക്ക് മാറ്റുകയായിയുന്നു.

പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആണ് സൗദി രാജകുമാരന്റെ സന്ദര്‍ശനം മാറ്റി വച്ചതായ വിവരം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ സൗദി പാക്കിസ്ഥാന് ആറ് ബില്യണ്‍ വായ്പയായി നല്‍കിയിരുന്നു.



from mangalam.com http://bit.ly/2TRjIif
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages